ETV Bharat / city

കെ കെ രമയ്‌ക്കെതിരായ പരാമർശം; മുഖ്യമന്ത്രിയുടെ ന്യായീകരണം ഭീകരമെന്ന് കെസി വേണുഗോപാൽ

നിയമസഭയിൽ കെകെ രമയ്‌ക്കെതിരെ എംഎം മണി നടത്തിയ പരാമർശം വേദനാജനകമെന്ന് കെസി വേണുഗോപാല്‍.

kc venugopal on mm mani allegation  mm mani allegation against kk rama  കെ കെ രമയ്‌ക്കെതിരായി എംഎം മണി  കെ സി വേണുഗോപാൽ വാർത്താ സമ്മേളനം  കെ കെ രമയ്‌ക്കെതിരായ അധിക്ഷേപം  pinarayi vijan supporting mm mani  kerala niyama sabha
കെ കെ രമയ്‌ക്കെതിരായ എംഎം മണിയുടെ അധിക്ഷേപം;മുഖ്യമന്ത്രിയുടെ ന്യായീകരണം ഭീകരമെന്ന് കെ സി വേണുഗോപാൽ
author img

By

Published : Jul 15, 2022, 5:41 PM IST

കണ്ണൂർ: കെകെ രമ എംഎൽഎക്കെതിരായ അധിക്ഷേപം വളരെ വേദനയുണ്ടാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ചന്ദ്രശേഖരനെ കൊന്നിട്ടും പക തീരുന്നില്ല. എംഎം മണിയുടെ പ്രസ്‌താവനയേക്കാൾ ഭീകരം മുഖ്യമന്ത്രിയുടെ ന്യായീകരണമായിരുന്നുവെന്നും കെസി വേണുഗോപാൽ കണ്ണൂരില്‍ പറഞ്ഞു.

കെ കെ രമയ്‌ക്കെതിരായ എംഎം മണിയുടെ അധിക്ഷേപം;മുഖ്യമന്ത്രിയുടെ ന്യായീകരണം ഭീകരമെന്ന് കെ സി വേണുഗോപാൽ

പാർലമെന്‍റില്‍ ചില വാക്കുകൾ നിരോധിച്ചതിനെയും വേണുഗോപാല്‍ വിമർശിച്ചു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും കാലത്ത് പോലും നടക്കാത്ത കാര്യങ്ങളാണ് പാർലമെന്‍റിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. അഴിമതി എന്ന വാക്കു പോലും നിരോധിക്കുകയാണ്. ബിജെപി സർക്കാർ ഭയക്കുന്ന വാക്കുകളാണ് നിരോധിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ഇത്രയും നാളായിട്ടും പേരിന് രണ്ടു പേരെ അറസ്‌റ്റ് ചെയ്യുക മാത്രമാണ് പൊലീസ് ചെയ്‌തത്. പ്രതികളെ പിടികൂടുന്നതിലുള്ള കാലതാമസം പൊലീസിന്‍റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിൽ തകർക്കപ്പെട്ട ഗാന്ധി പ്രതിമ കെസി വേണുഗോപാൽ സന്ദർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.