കണ്ണൂര്‍: കതിരൂർ ബോംബ് സ്ഫോടനത്തിൽ ഓടി രക്ഷപ്പെട്ടയാൾ പിടിയിൽ. സിപിഎം പ്രവര്‍ത്തകനായി പൊന്ന്യം സ്വദേശി അശ്വന്താണ് പിടിയിലായത്. സിഒടി നസീർ വധശ്രമക്കേസ് രണ്ടാം പ്രതിയാണ് അശ്വന്ത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു സ്‌റ്റീല്‍ ബോംബും ഒരു നാടൻ ബോംബും പൊലീസ് കണ്ടെടുത്തു. ബോംബ് നിർമാണത്തിന് കാവൽ നിന്നയാളാണ് അശ്വന്തെന്ന് പൊലീസ് പറയുന്നു. ബോംബ് നിർമാണത്തിൽ പങ്കെടുത്ത ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാൾക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
കതിരൂര്‍ സ്‌ഫോടനം; ഒരു സിപിഎം പ്രവര്‍ത്തകൻ കൂടി അറസ്‌റ്റില്‍ - കണ്ണൂര്‍ വാര്‍ത്തകള്‍
സിഒടി നസീർ വധശ്രമക്കേസ് രണ്ടാം പ്രതിയാണ് പിടിയിലായ അശ്വന്ത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു സ്‌റ്റീല്‍ ബോംബും ഒരു നാടൻ ബോംബും പൊലീസ് കണ്ടെടുത്തു.

കതിരൂര്‍ സ്‌ഫോടനം; ഒരു സിപിഎം പ്രവര്‍ത്തകൻ കൂടി അറസ്‌റ്റില്‍
കണ്ണൂര്‍: കതിരൂർ ബോംബ് സ്ഫോടനത്തിൽ ഓടി രക്ഷപ്പെട്ടയാൾ പിടിയിൽ. സിപിഎം പ്രവര്‍ത്തകനായി പൊന്ന്യം സ്വദേശി അശ്വന്താണ് പിടിയിലായത്. സിഒടി നസീർ വധശ്രമക്കേസ് രണ്ടാം പ്രതിയാണ് അശ്വന്ത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു സ്‌റ്റീല്‍ ബോംബും ഒരു നാടൻ ബോംബും പൊലീസ് കണ്ടെടുത്തു. ബോംബ് നിർമാണത്തിന് കാവൽ നിന്നയാളാണ് അശ്വന്തെന്ന് പൊലീസ് പറയുന്നു. ബോംബ് നിർമാണത്തിൽ പങ്കെടുത്ത ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാൾക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
Last Updated : Sep 5, 2020, 10:16 PM IST