കണ്ണൂർ: കതിരൂർ സ്ഫോടനത്തെക്കുറിച്ച് ഒരു സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. പിണറായി വിജയന്‍റെ പൊലീസ് ഇത് അന്വേഷിച്ചാൽ നിക്ഷ്പക്ഷമാകില്ലെന്ന് എല്ലാവർക്കുമറിയാം. ബോംബ് നിർമാണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിക്ക് വരെ അറിവുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് ആഗോള സ്വർണക്കടത്തുകാരുമായിട്ടാണ് ബന്ധമെങ്കിൽ പാർട്ടി സെക്രട്ടറിയുടെ മക്കൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായാണ് ബന്ധമെന്നും അന്വേഷണ സംഘം വൈകാതെ പാർട്ടി സെക്രട്ടറിയുടെ വീട്ടിലെത്തുമെന്നും പി.കെ കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു.
കതിരൂര്‍ സ്‌ഫോടനം; സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് ബിജെപി - കതിരൂര്‍ സ്‌ഫോടനം
ബോംബ് നിർമാണത്തിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിക്ക് വരെ അറിവുണ്ടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൃഷ്ണദാസ് ആരോപിച്ചു.