ETV Bharat / city

പെരിങ്ങോം കൂട്ടബലാത്സംഗം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍ - peringome police station

കേസിൽ ഇതുവരെ 10 പേരെ പെരിങ്ങോം പൊലീസ് പിടികൂടി. പ്രതികള്‍ മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സെക്സ് റാക്കറ്റിന്‍റെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.

പെരിങ്ങോം പൊലീസ്  കൂട്ട ബലാത്സംഗം  പോക്സോ നിയമം  മട്ടന്നൂർ മഹിളാമന്ദിരം  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം  peringom pocso case  peringom arrest  mattannur mahila mandiram  peringome police station  pocso case two held
പെരിങ്ങോം കൂട്ടബലാത്സംഗം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
author img

By

Published : Nov 11, 2020, 6:04 PM IST

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേരെ കൂടി പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പോൾ സ്വദേശി സുധീഷ്, മൂളയിൽ സ്വദേശി എം സജിത്ത് എന്നിവരെയാണ് പോക്സോ നിയമപ്രകാരം എസ്.ഐ എം.ഇ രാജഗോപാൽ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി കുപ്പോളിലെ കെ.രജീഷ്, മടക്കാംപൊയിൽ സ്വദേശി സുവർണ്ണൻ, കുപ്പോൾ സ്വദേശി പി.വി വിനീഷ്, കാങ്കോൽ കാളീശ്വരം സ്വദേശി ദിലീപ്, കാങ്കോൽ സ്വദേശി സി പ്രജിത്ത്, കാങ്കോൽ പാപ്പരട്ടയിലെ പ്രശോഭ്, മടക്കാം പൊയിൽ സ്വദേശി ശ്രീരാജ്, കാങ്കോൽ സ്വദേശി പി.കെ പ്രജീഷ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പീഡനവിവരം പുറത്ത് കൊണ്ടുവന്നത്. മാനസിക സമ്മർദത്താൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി മട്ടന്നൂർ മഹിളാമന്ദിരത്തിൽ പാർപ്പിക്കുകയായിരുന്നു. അവിടെവച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിലും വിവരം അറിയിച്ചു. മുഖ്യപ്രതിയായ രജീഷാണ് പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. കൂട്ട ബലാത്സംഗ കേസിൽ ഇതുവരെ 10 പേരെ പൊലീസ് പിടികൂടി. പ്രതികള്‍ മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സെക്സ് റാക്കറ്റിന്‍റെ കണ്ണികളാണ് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.