ETV Bharat / city

കണ്ണൂരില്‍ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം - lock down kannur corporation

മരുന്നുകള്‍ ഒഴികെയുള്ള എല്ലാ അവശ്യ സാധനങ്ങളും വീടുകളിലെത്തിക്കാന്‍ കലക്‌ടറുടെ നിര്‍ദേശം

ജില്ലാ ഭരണകൂടം  കണ്ണൂരില്‍ നിയന്ത്രണങ്ങള്‍  കണ്ണൂര്‍ ജില്ലാ കലക്ടര്‍  സൗജന്യ റേഷന്‍  ഹോം ഡെലിവറി കണ്ണൂര്‍  kannur district news  kannur covid news  lock down kannur corporation  kannur collector on covid
ജില്ലാ ഭരണകൂടം
author img

By

Published : Apr 22, 2020, 6:42 PM IST

കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സൗജന്യ റേഷന്‍ ഉള്‍പ്പെടെ വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ സഹകരിപ്പിച്ച് സൗജന്യമായാണ് ക്രമീകരണം.

കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്‍ററുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിക്കും.

തദ്ദേശ സ്ഥാപനതലങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച നടത്തണം. അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കടക്ക് മാത്രം തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.