കണ്ണൂർ: ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ ഡിഎസ്‌സി ജീവനക്കാരനുമാണ്. അതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 100 കണ്ണൂര്‍ സ്വദേശികള്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ദുബായില്‍ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 30കാരന്‍, ജൂലൈ 21ന് മംഗലാപുരത്ത് നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 29കാരന്‍, 41കാരന്‍, 29ന് മൈസൂരില്‍ നിന്നെത്തിയ തലശേരി സ്വദേശി 63കാരന്‍, ബെംഗളൂരുവില്‍ നിന്നെത്തിയ പെരളശേരി സ്വദേശി 32കാരന്‍, 31ന് കൂര്‍ഗില്‍ നിന്നെത്തിയ ഇരിട്ടി സ്വദേശി 42കാരന്‍, ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ കൂടാളി സ്വദേശി 27കാരന്‍ എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍.
പരിയാരം സ്വദേശി 40കാരന്‍, പയ്യന്നൂര്‍ സ്വദേശികളായ (ഇപ്പോള്‍ താമസം കുഞ്ഞിമംഗലത്ത്) 12 വയസുകാരന്‍, 17കാരി, 42കാരി, 21കാരന്‍, ചെറുതാഴം സ്വദേശി 30കാരന്‍, കുഞ്ഞിമംഗലം സ്വദേശികളായ 36കാരന്‍, 45കാരി, 85കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 19കാരന്‍, കൂത്തുപറമ്പ സ്വദേശികളായ 52കാരന്‍, ആറു വയസുകാരന്‍, 70കാരി, 29കാരി, കുന്നോത്തുപറമ്പ് സ്വദേശികളായ 22കാരി, 65കാരി, നാറാത്ത് സ്വദേശികളായ 43കാരി, 21കാരി, തലശേരി സ്വദേശികളായ ഒമ്പത് വയസുകാരന്‍, മൂന്നു വയസുകാരി, രണ്ടു വയസുകാരി, 58കാരി, 31കാരന്‍, 24കാരി, 25കാരി, നാലു വയസുകാരന്‍, ന്യൂമാഹി സ്വദേശി (ഇപ്പോള്‍ തലശേരിയില്‍ താമസം) മൂന്നു വയസുകാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
പുതുതായി രോഗം സ്ഥിരീകരിച്ച ഡിഎസ്‌സി ജീവനക്കാരന്‍ തമിഴ്നാട് സ്വദേശിയായ 21കാരനാണ്. കുന്നോത്തുപറമ്പ സ്വദേശി 41കാരി (ആശ വര്‍ക്കര്‍), കൊട്ടിയൂര്‍ സ്വദേശി 47കാരി (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്) എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1476 ആയി. ഇതില്‍ 1100 പേര്‍ രോഗമുക്തി നേടി. 9505 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 9154 പേര്‍ വീടുകളിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 32341 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31562 എണ്ണത്തിന്‍റെ ഫലം വന്നു. 779 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.