കണ്ണൂർ: ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര്‍, വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍, എന്നിവര്‍ക്കും രോഗം ബാധിച്ചു. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1328 ആയി. ഇവരില്‍ 801 പേര്‍ രോഗമുക്തി നേടി.
കണ്ണൂര്‍ വിമാനത്താവളം വഴി അബൂദാബിയില്‍ നിന്ന് ഐ എക്സ് 1716 വിമാനത്തില്‍ ജൂണ്‍ 25ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 52കാരന്‍, ജൂലൈ 10ന് ഇതേ വിമാനത്തിലെത്തിയ തൃച്ചംബരം സ്വദേശി 30കാരന്‍, നെടുമ്പാശേരി വിമാനത്താവളം വഴി ജൂലൈ 17ന് കുവൈറ്റില്‍ നിന്ന് കെയു 1351 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി 32കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 17ന് ശ്രീനഗറില്‍ നിന്ന് എഐ 425 വിമാനത്താവളത്തിലെത്തിയ വേങ്ങാട് സ്വദേശി 30കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 13ന് എത്തിയ കടമ്പൂര്‍ സ്വദേശി 40കാരന്‍, 14ന് എത്തിയ കുറ്റിയാട്ടൂര്‍ സ്വദേശികളായ 42കാരന്‍, 47കാരന്‍, 25ന് നേത്രാവതി എക്സ്പ്രസില്‍ ഗോവയില്‍ നിന്ന് എത്തിയ പിണറായി സ്വദേശി 42കാരന്‍, അതേ ട്രെയിനില്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി 30കാരന്‍, 26ന് മൈസൂരില്‍ നിന്ന് എത്തിയ പരിയാരം സ്വദേശി 26കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ക്ലസ്റ്ററില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഡോക്ടര്‍മാരായ കോട്ടയം സ്വദേശി 32കാരന്‍, കോഴിക്കോട് സ്വദേശി 26കാരന്‍, പാലക്കാട് ആലത്തൂര്‍ സ്വദേശി 25കാരി, സ്റ്റാഫ് നഴ്‌സുമാരായ ചെറുതാഴം സ്വദേശി 35കാരി, ചപ്പാരപ്പടവ് സ്വദേശി 35കാരി, ചെങ്ങളായി സ്വദേശി 34കാരി, പരിയാരം സ്വദേശി 47കാരി, ചെറുതാഴം സ്വദേശി 38കാരി, പരിയാരം സ്വദേശി 37കാരി, നഴ്‌സിംഗ് അസിസ്‌റ്റന്‍റ് വേങ്ങാട് സ്വദേശി 24കാരന്‍ എന്നിവരാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രോഗബാധയുണ്ടായ ആരോഗ്യ പ്രവര്‍ത്തകര്‍.
എരമം കുറ്റര്‍ സ്വദേശികളായ 41കാരന്‍, 49കാരന്‍, മുണ്ടേരി സ്വദേശികളായ 40കാരന്‍, 47കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 71കാരന്‍, 37കാരന്‍, 59കാരി, കൊട്ടിയൂര്‍ സ്വദേശികളായ 15കാരന്‍, 47കാരന്‍, 37കാരി, രണ്ടു വയസുകാരന്‍, പേരാവൂര്‍ സ്വദേശികളായ 51കാരന്‍, 65കാരന്‍, മാങ്ങാട്ടിടം സ്വദേശി 42കാരന്‍, കുഞ്ഞിമംഗലം സ്വദേശി 62കാരി, ചുഴലി സ്വദേശികളായ 32കാരി, 48കാരി എന്നിവര്‍ക്കും ഇവിടെ രോഗബാധയുണ്ടായി. ഇതിനു പുറമെ, ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍ ചാല സ്വദേശി 32കാരനും രോഗം സ്ഥിരീകരിച്ചു. കോളയാട് സ്വദേശി 48കാരന്‍, തയ്യില്‍ സ്വദേശി 96കാരി, കരിവെള്ളൂര്‍ സ്വദേശി 44കാരി, മാലൂര്‍ സ്വദേശി (ഇപ്പോള്‍ കോഴിക്കോട്ട് താമസം) 28കാരന്‍ എന്നിവര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റമെന്‍റ് സെന്‍ററില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 40കാരി, പരിയാരം സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി 55കാരന്‍ എന്നിവരാണ് പുതുതായി രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 10117 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 127 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 157 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 17 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 14 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 143 പേരും വീടുകളില്‍ 9607 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 28554 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 27310 എണ്ണത്തിന്‍റെ ഫലം വന്നു. 1244 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.