കണ്ണൂർ: ജില്ലയില്‍ കൊവിഡ് ബാധ സംശയിച്ച് 7013 പേരാണ് നിരീക്ഷണത്തിൽ. 56 പേര്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലും 15 പേര്‍ ജില്ലാ ആശുപത്രിയിലും ഒമ്പത് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 35 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിലുള്ളത്. 6898 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നത്. ജില്ലയില്‍ നിന്നും 1528 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചതില്‍ 1260 എണ്ണത്തിന്‍റെ ഫലം ലഭ്യമായിട്ടുണ്ട്. 268 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. 79 പോസിറ്റീവ് കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
കണ്ണൂരില്‍ 7013 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍ - തലശ്ശേരി ജനറല്‍ ആശുപത്രി
115 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും 6898 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്