കണ്ണൂർ: കണ്ണൂര്‍ മേയർ സുമ ബാലകൃഷ്ണനെ കൗൺസിൽ ഹാളിൽ എൽഡിഎഫ് കൗൺസിലർമാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചു. യുഡിഎഫ് കൊണ്ടുവന്ന പ്രമേയം 24ന് എതിരെ 26 വോട്ടുകൾക്ക് പാസായി. കഴിഞ്ഞ 19നാണ് മേയര്‍ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ടി.ഒ മോഹനനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയ അവതരണം നടത്തിയതോടെ ഗുണ്ടാത്തലവൻ ടി.ഒ മോഹനൻ രാജിവെക്കുക എന്ന പോസ്റ്റർ ഉയർത്തി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. 55 അംഗ കൗൺസിലിൽ ഒരംഗം അവധി ആയതോടെ 26 പേരാണ് ഭരണപക്ഷത്ത് ഉണ്ടായിരുന്നത്. മേയര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അതേസമയം കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് പ്രതിപക്ഷ അംഗങ്ങളെ ഭേദഗതിയിലൂടെ പ്രമേയത്തിൽ ഉൾപ്പെടുത്തി വോട്ടവകാശം നിഷേധിച്ചാണ് ഭരണപക്ഷം പ്രമേയം പാസാക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോര്‍പ്പറേഷനില്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
കണ്ണൂര്‍ മേയറെ എൽഡിഎഫ് കൗൺസിലർമാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം; യുഡിഎഫ് പ്രമേയം പാസായി
യുഡിഎഫ് കൊണ്ടുവന്ന പ്രമേയം 24ന് എതിരെ 26 വോട്ടുകൾക്ക് പാസായി. കഴിഞ്ഞ 19നാണ് മേയര്‍ സുമ ബാലകൃഷ്ണനെതിരെ കയ്യേറ്റശ്രമം ഉണ്ടായത്