ETV Bharat / city

സംസ്ഥാനത്ത് കായികതാരങ്ങള്‍ക്കുവേണ്ട സൗകര്യങ്ങളില്ലെന്ന് കെ.സുധാകരൻ - കെ.സുധാകരൻ

തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.

athletes in kerala  kerala sports news  കേരള കായിക വാര്‍ത്തകള്‍  k. sudhakaran  കെ.സുധാകരൻ  കണ്ണൂര്‍ വാര്‍ത്തകള്‍
സംസ്ഥാനത്ത് കായികതാരങ്ങള്‍ക്കുവേണ്ട സൗകര്യങ്ങളില്ലെന്ന് കെ.സുധാകരൻ
author img

By

Published : Jan 30, 2021, 7:33 PM IST

കണ്ണൂര്‍: കായിക താരങ്ങൾക്ക് വളരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിലില്ലെന്ന് കെ.സുധാകരൻ എംപി. പ്രതിഭാധനരായ കായിക താരങ്ങൾ ഉണ്ടായിട്ടും അവർക്കാവശ്യമായ പരിശീലന കളരികൾ പോലും ഇല്ലാത്തത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കായികതാരങ്ങള്‍ക്കുവേണ്ട സൗകര്യങ്ങളില്ലെന്ന് കെ.സുധാകരൻ

താൻ കായിക മന്ത്രിയായിരുന്ന സമയത്ത് 300ഓളം പഞ്ചായത്തുകളിൽ സ്റ്റേഡിയം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, അതിനൊരു തുടർച്ചയുണ്ടായില്ല. കായിക രംഗത്ത് താരങ്ങൾക്ക് വളരാൻ അവസരങ്ങൾ ഉണ്ടാവണം. അപ്പോൾ മാത്രമേ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്‍റുകൾ സേവനത്തിന്‍റെ മുഖമുദ്രയാവണം. നിശ്ചിത സീറ്റുകൾ സൗജന്യ വിദ്യാഭ്യാസം നൽകാനായി മാറ്റിവയ്‌ക്കണമെന്നും കെ.സുധാകരൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.