ETV Bharat / city

കെ റെയിൽ : മുഖ്യമന്ത്രി നുണപ്രചരണം അവസാനിപ്പിക്കണമെന്ന് പി കെ കൃഷ്‌ണദാസ് - PK Krishnadas against CM Pinarayi Vijayan

'ഇത്ര വലിയ കടബാധ്യത ഏറ്റെടുത്ത് അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതിയല്ല കെ റെയിൽ'

കെ റെയിൽ  കെ റെയിൽ പദ്ധതി  മുഖ്യമന്ത്രി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണം  പി കെ കൃഷ്‌ണദാസ് വാർത്ത  പി കെ കൃഷ്‌ണദാസ്  K Rail Project  K Rail Project news  PK Krishnadas against CM Pinarayi Vijayan  k rail latest news
കെ റെയിൽ: മുഖ്യമന്ത്രി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന് പി കെ കൃഷ്‌ണദാസ്
author img

By

Published : Oct 25, 2021, 7:37 PM IST

കണ്ണൂർ : കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്. കെ റെയിലിന് കേന്ദ്ര സർക്കാർ ഒരനുമതിയും നൽകിയിട്ടില്ല. കേന്ദ്രത്തെ കൂട്ടുപ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി കെ കൃഷ്‌ണദാസ് ആരോപിച്ചു.

പദ്ധതി നടപ്പാക്കാനാകുമോ എന്ന ആശങ്കയാണ് കേന്ദ്രസർക്കാർ മുഖ്യമന്ത്രിയുമായി പങ്കുവച്ചത്. ഇത്ര വലിയ കടബാധ്യത ഏറ്റെടുത്ത് അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതിയല്ല കെ റെയിൽ എന്നാണ് ബിജെപി നിലപാടെന്നും അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും പി.കെ കൃഷ്‌ണദാസ് പറഞ്ഞു.

ALSO READ: ദത്ത് കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌ത് ജില്ല കുടുംബകോടതി

അനുപമ വിഷയത്തിൽ സിപിഎം അഭിനവ ഭൂതമായി മാറി. സിപിഎം നേതൃത്വത്തെ സമീപിച്ച അനുപമയ്ക്ക് നീതി കിട്ടിയില്ല. അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്തതും നിയമ വിരുദ്ധമായ ദത്തിന് കൂട്ടുനിന്നതുമായ സിപിഎം നേതാക്കളെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.