കണ്ണൂർ: 2014ലെ ലോക്സഭാ ഫലം പുറത്ത് വന്നപ്പോൾ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ പരാജയപ്പെട്ടത് 6566 വോട്ടിന്. സുധാകരന്‍റെ അപരന്മാരായ രണ്ട് കെ സുധാകരന്മാർ കരസ്ഥമാക്കിയത് 6985 വോട്ടും. എൽഡിഎഫും യുഡിഎഫും കഴിഞ്ഞ തവണത്തെ സ്ഥാനാർഥികളെ തന്നെ കണ്ണൂരിൽ രംഗത്ത് ഇറക്കിയപ്പോൾ കെ സുധാകരന്‍റെ അപരന്മാരുടെ എണ്ണം മൂന്നായി. ഇത്തവണ രണ്ട് സുധാകരന്മാരും ഒരു പികെ സുധാകരനുമാണ്. കഴിഞ്ഞ തവണ പികെ ശ്രീമതിക്ക് ഒരു അപര സ്ഥാനാർഥിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ രണ്ടുണ്ട്. ശ്രീമതിയും കെ ശ്രീമതിയും. അപരന്മാരെ ഇറക്കി എതിരാളികളെ മറിച്ചിടാനുള്ള തന്ത്രം സ്ഥാനാർഥികളുടെ ഫോട്ടോ പതിപ്പിച്ച തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടികൾ പയറ്റുകയാണ്. അത് എത്രത്തോളം വിജയിക്കും എന്ന് മെയ് 23 ന് അറിയാം. പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ കണ്ണൂരിലെ 13 പത്രികകളും സ്വീകരിച്ചു. പ്രമുഖ മുന്നണി സ്ഥാനാർഥികളായ കെ സുധാകരൻ, പി കെ ശ്രീമതി, സികെ പദ്മനാഭൻ എന്നിവർക്ക് പുറമെ എസ് ഡി പി ഐ, എസ് യു സി ഐ, സെക്യുലർ ഡെമോക്രാറ്റിക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളും ഏഴ് സ്വതന്ത്രരുമാണ് മത്സര രംഗത്തുള്ളത്. 8ന് വൈകീട്ട് 3 മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.
അപരന്മാരുടെ കളിയിൽ കണ്ണൂരിന് പോരാട്ടച്ചൂട് - കെ. സുധാകരൻ
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ അപരൻമാരുടെ കളി. കഴിഞ്ഞ തവണ കെ സുധാകരന് ഭീഷണിയായത് രണ്ട് അപരന്മാരാണെങ്കിൽ ഇത്തവണ അത് മൂന്ന് ആണ്. പി കെ ശ്രീമതിക്കുമുണ്ട് രണ്ട് അപര സ്ഥാനാർഥികൾ.