ETV Bharat / city

പരിയാരം, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്കും ഐസിഎംആര്‍ അംഗീകാരം

author img

By

Published : Apr 24, 2020, 10:37 AM IST

പരിയാരം മെഡിക്കല്‍ കോളജിലെ കൊവിഡ് ലാബില്‍ നാളെ മുതല്‍ പരിശോധന ആരംഭിക്കും. 14 സര്‍ക്കാര്‍ ലാബുകളാണ് കൊവിഡ് 19 പരിശോധനക്കായി പ്രവര്‍ത്തിക്കുന്നത്

ഐസിഎംആര്‍ അംഗീകാരം  പരിയാരം മെഡിക്കല്‍ കോളജ്  കോട്ടയം മെഡിക്കല്‍ കോളജ്  കൊവിഡ് 19 വാര്‍ത്തകള്‍  കേരളം കൊവിഡ് 19 വാര്‍ത്തകള്‍  കണ്ണൂര്‍ കൊവിഡ് 19 വാര്‍ത്തകള്‍  kannur covid 19 news  kerala covid 19 news
പരിയാരം, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്കും ഐസിഎംആര്‍ അംഗീകാരം

കണ്ണൂര്‍: പരിയാരം, കോട്ടയം മെഡിക്കല്‍ കോളജുകളിലെ കൊവിഡ് 19 പരിശോധനക്കുള്ള ലാബുകള്‍ക്ക് ഐസിഎംആര്‍ അംഗീകാരം. പരിയാരം മെഡിക്കല്‍ കോളജിലെ കൊവിഡ് ലാബില്‍ നാളെ മുതല്‍ പരിശോധന ആരംഭിക്കും. 2200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യു.വി സ്റ്റൈറിലൈസ്‌ഡ് ആയ ലാബാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സംവിധാനമുള്ള ഈ ലാബില്‍ നാല് റിയല്‍ ടൈം പിസിആര്‍ മെഷീനുകളുണ്ട്. ആദ്യഘട്ടത്തില്‍ 15 സാമ്പിളുകളും പിന്നീട് 60 സാമ്പിളുകള്‍ വരെയും ദിവസവും പരിശോധിക്കാനാകും. ഇവകൂടി ഉള്‍പ്പെടുത്തുമ്പോള്‍ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളാണ് കൊവിഡ് 19 പരിശോധനക്കായി പ്രവര്‍ത്തിക്കുന്നത്.

എന്‍.ഐ.വി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, കോട്ടയം ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍കോട് സെന്‍റര്‍ യൂണിവേഴ്‌സിറ്റി, എറണാകുളം മെഡിക്കല്‍ കോളജ് എന്നിവയാണ് അവ. ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടക്കുന്നുണ്ട്.

സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.