ETV Bharat / city

മഴ കനക്കുന്നു; കുടുങ്ങിക്കിടന്ന കുടുംബങ്ങളെ രക്ഷപ്പെടുത്തി - ഉരുൾപൊട്ടല്‍

മഴയെ തുടര്‍ന്നുണ്ടായ ഉരുൾപൊട്ടലില്‍ വനമേഖലയോട് ചേർന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

കുടുങ്ങികിടന്ന കുടുംബങ്ങളെ രക്ഷപെടുത്തി
author img

By

Published : Aug 10, 2019, 10:41 AM IST

കണ്ണൂര്‍: അയ്യംകുന്ന് പഞ്ചായത്തില്‍ കുടുങ്ങിക്കിടന്ന രണ്ട് കുടുംബങ്ങളെ ഫയർഫോഴ്‌സും കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ശക്തമായ മഴയില്‍ ഒറ്റപ്പെട്ട് പോയവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്.

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് പോയ കുടുംബങ്ങളെ രക്ഷപ്പെടുത്തി

മഴയെ തുടര്‍ന്നുണ്ടായ ഉരുൾപൊട്ടലില്‍ വനമേഖലയോട് ചേർന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു. കച്ചേരിക്കടവ് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം സാധിക്കാത്തതിനാൽ കർണാടക ബ്രഹ്മഗിരി വനമേഖലയിൽ പ്രവേശിച്ച് കിലോമീറ്ററുകളോളം നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവര്‍ക്കരികില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനം അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്നു.

ഒമ്പത് പേരാണ് രണ്ട് ദിവസമായി വീടുകളില്‍ കുടുങ്ങിപ്പോയത്. നടുവിലേ കിഴക്കേലിൽ വിശ്വനാഥൻ, ഭാര്യ സുരിജ, ചെമ്പൻ, ഉരുപ്പും കാട്ടിൽ ശിശു പാലൻ, കുറുപ്പാറമ്പിൽ കുഞ്ഞൻ, മകൻ ഹരിദാസൻ, ഭാര്യ രാജിനി, മകൻ രാഹുൽ, റിതുൽ എന്നിവരാണ് കുടുങ്ങിക്കിടന്നത്. മരങ്ങളിൽ വടം കെട്ടിയും വഞ്ചി ഉപയോഗിച്ചും ചുമന്നുമാണ് ഇവരെ കരക്കെത്തിച്ചത്.

Intro:കണ്ണൂർ അയ്യംകുന്ന് പഞ്ചായത്തിലെ രണ്ടാം വാർഡായ മുടിക്കടത്ത് കുടുങ്ങിക്കിടന്ന രണ്ട് കുടുംബങ്ങളെ ഫയർഫോഴ്സും കോസ്റ്റ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കനത്ത പേമാരിയിൽ ഒറ്റപ്പെട്ട് പോയവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴ പെയ്തപ്പോൾ ഉരുൾ പൊട്ടി വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള സകല ഗതാഗത മാർഗങ്ങളും ഇല്ലാതായി. കച്ചേരിക്കടവ് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം സാധിക്കാത്തതിനാൽ കർണ്ണാടക ബ്രഹ്മഗിരി വനമേഖലയിൽ പ്രവേശിച്ച് കിലോമീറ്ററോളം ന ടന്നാണ് കുടുങ്ങിക്കിടന്നവരുടെ അടുത്ത് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത്. രണ്ട് പുഴകൾ നീന്തിക്കടന്നാണ് രക്ഷാപ്രവർത്തകർ വീടുകൾക്ക് സമീപം എത്തിയത്. അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തനമാണ് ഇവിടെ നടത്തിയത്.

byte

ഈ മേഖലയിൽ 9 പേരാണ് രണ്ട് ദിവസമായി കുടുങ്ങിക്കിടന്നത്. നടുവിലേകിഴക്കേലിൽ വിശ്വനാഥൻ , ഭാര്യ സുരിജ, ചെമ്പൻ, ഉരുപ്പും കാട്ടിൽ ശിശു പാലൻ, കുറുപ്പാറമ്പിൽ കുഞ്ഞൻ, മകൻ ഹരിദാസൻ, ഭാര്യ രാജിനി, മകൻ രാഹുൽ , റിതുൽ എന്നിവരാണ് കുടുങ്ങിക്കിടന്നത്. മരങ്ങളിൽ വടം കെട്ടി വഞ്ചി ഉപയോഗിച്ചും, ചുമന്നും ആണ് ഇവരെ കരയ്ക്ക് എത്തിച്ചത്.

ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ അയ്യംകുന്ന് പഞ്ചായത്തിലെ രണ്ടാം വാർഡായ മുടിക്കടത്ത് കുടുങ്ങിക്കിടന്ന രണ്ട് കുടുംബങ്ങളെ ഫയർഫോഴ്സും കോസ്റ്റ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കനത്ത പേമാരിയിൽ ഒറ്റപ്പെട്ട് പോയവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴ പെയ്തപ്പോൾ ഉരുൾ പൊട്ടി വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള സകല ഗതാഗത മാർഗങ്ങളും ഇല്ലാതായി. കച്ചേരിക്കടവ് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം സാധിക്കാത്തതിനാൽ കർണ്ണാടക ബ്രഹ്മഗിരി വനമേഖലയിൽ പ്രവേശിച്ച് കിലോമീറ്ററോളം ന ടന്നാണ് കുടുങ്ങിക്കിടന്നവരുടെ അടുത്ത് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത്. രണ്ട് പുഴകൾ നീന്തിക്കടന്നാണ് രക്ഷാപ്രവർത്തകർ വീടുകൾക്ക് സമീപം എത്തിയത്. അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തനമാണ് ഇവിടെ നടത്തിയത്.

byte

ഈ മേഖലയിൽ 9 പേരാണ് രണ്ട് ദിവസമായി കുടുങ്ങിക്കിടന്നത്. നടുവിലേകിഴക്കേലിൽ വിശ്വനാഥൻ , ഭാര്യ സുരിജ, ചെമ്പൻ, ഉരുപ്പും കാട്ടിൽ ശിശു പാലൻ, കുറുപ്പാറമ്പിൽ കുഞ്ഞൻ, മകൻ ഹരിദാസൻ, ഭാര്യ രാജിനി, മകൻ രാഹുൽ , റിതുൽ എന്നിവരാണ് കുടുങ്ങിക്കിടന്നത്. മരങ്ങളിൽ വടം കെട്ടി വഞ്ചി ഉപയോഗിച്ചും, ചുമന്നും ആണ് ഇവരെ കരയ്ക്ക് എത്തിച്ചത്.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.