കണ്ണൂർ: സംസ്ഥാന വിഹിതം ഒഴിവാക്കി ഇന്ധന വിലവർധന കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളോട് മുഖം തിരിക്കുകയാണ്. പാചക വാതക-ഇന്ധന വിലവർധനവിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കുടുംബ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
കെ റെയില്‍ പദ്ധതിയ്ക്കെതിരെയും കെ സുധാകരന്‍ ആഞ്ഞടിച്ചു. കോടികൾ ചെലവഴിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കെ റെയിലിന്‍റെ പണമുണ്ടെങ്കിൽ എല്ലാ ജില്ലയിലും സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങാമെന്നും പദ്ധതി സർക്കാർ പുനരാലോചിക്കണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ഇനിയും സ്ഥലമേറ്റെടുക്കാനുള്ള സാഹചര്യം സംസ്ഥാനത്തില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
Also read: 'എണ്ണവില നിയന്ത്രിക്കണം' - കുടുംബ സത്യഗ്രഹവുമായി യുഡിഎഫ്