കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്. കേരള പൊലീസിനെ കൂടാതെ സുരക്ഷയ്ക്കായി കേന്ദ്രസേനയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ജില്ലയിലെത്തിയിട്ടുണ്ട്.
പഴയ രാഷ്ട്രീയ കേസുകളിലെ പ്രതികളെ നിരീക്ഷിക്കാന്‍ പൊലീസ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും രാത്രികാല പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ സംഘർഷ മേഖലകളായ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് എന്നിവിടങ്ങൾ പൂർണമായും പൊലീസ് വലയത്തിലായി കഴിഞ്ഞു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ.