ETV Bharat / city

പരിസ്ഥിതി സൗഹൃദമാകാന്‍ പരിയാരം മെഡിക്കല്‍ കോളജ്

104 വൈവിധ്യമാർന്ന നാട്ടുമാവുകൾക്കും മറ്റ് ഫലവൃക്ഷങ്ങള്‍ക്കും ഒപ്പം ഔഷധസസ്യങ്ങളും ക്യാമ്പസില്‍ നട്ടുവളര്‍ത്തും. 'നാളേക്ക് വേണ്ടി കൂടി ഒരു കൂട്ടായ്മ ' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

author img

By

Published : Jul 14, 2020, 3:43 PM IST

pariyaram medical college kannur news  eco friendly campus kannur  pariyaram medical college eco friendly  പരിസ്ഥിതി സൗഹൃദം പരിയാരം മെഡിക്കല്‍ കോളജ്  പരിയാരം മെഡിക്കല്‍ കോളജ് വാര്‍ത്ത  നാളേക്ക് വേണ്ടി കൂടി ഒരു കൂട്ടായ്മ  ടി.വി രാജേഷ് എം.എൽ.എ
പരിയാരം മെഡിക്കല്‍ കോളജ്

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളജ് പരിസ്ഥിതി സൗഹൃദമാക്കുന്ന പദ്ധതിക്ക് തുടക്കമായി. 'നാളേക്ക് വേണ്ടി കൂടി ഒരു കൂട്ടായ്മ ' എന്ന് പേരില്‍ ആരംഭിച്ച പദ്ധതി ടി.വി രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 104 വൈവിധ്യമാർന്ന നാട്ടുമാവുകൾ, മറ്റ് ഫലവൃക്ഷങ്ങൾ, ആര്യവേപ്പ്, കറിവേപ്പ്, ഔഷധസസ്യങ്ങൾ ഉള്‍പ്പെടെയുള്ളവ നട്ടുവളർത്തും. മഴവെള്ള സംഭരണി സംരക്ഷണം, ജലസംരക്ഷണം, പരിസ്ഥിതി ബോധവൽകരണം, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പിലാക്കും.

മെഡിക്കൽ കോളജ് ക്യാമ്പസിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണിതെന്ന് ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു. ക്യാമ്പസ് പൂങ്കാവനമായി മാറ്റുന്നതിൻ്റെ തുടക്കമാണ് 'നാളേക്ക് വേണ്ടി കൂടി ഒരു കൂട്ടായ്മ' വഴി ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികളും രംഗത്തുണ്ട്. ജില്ല ഹരിത കേരള മിഷൻ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണവും കൂട്ടായ്മക്ക് ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.