കണ്ണൂര്‍: പറശിനിക്കടവ് കനാൽ റോഡിൽ ആശുപത്രി, കക്കൂസ് മാലിന്യങ്ങൾ കൊണ്ടുതള്ളുന്നത് പതിവായി. മാലിന്യ നിക്ഷേപം കാരണം പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ എത്തിയാണ് ഇവിടെ മാലിന്യങ്ങൾ കൊണ്ടിടുന്നത്. മഴക്കമായതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. നഗരസഭ തന്നെ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാലിന്യ നിക്ഷേപം തടയാൻ അതുമായി വരുന്ന വാഹനം രാത്രിയിൽ ഉറക്കമിളച്ചിരുന്ന് പിടികൂടാനാണ് നാട്ടുകാരുടെ തീരുമാനം.
പറശിനിക്കടവ് കനാല്‍ റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു - കണ്ണൂര്‍ വാര്‍ത്തകള്‍
മഴക്കമായതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.