ETV Bharat / city

കണ്ണൂരില്‍ 370 പേര്‍ക്ക് കൊവിഡ് - കണ്ണൂര്‍ കൊവിഡ് കണക്ക്

രോഗികളില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

covid update kannur  covid  covid news  കണ്ണൂര്‍ കൊവിഡ്  കണ്ണൂര്‍ കൊവിഡ് കണക്ക്  കണ്ണൂര്‍ കൊവിഡ് വാര്‍ത്ത
കണ്ണൂരില്‍ 370 പേര്‍ക്ക് കൊവിഡ്
author img

By

Published : Nov 4, 2020, 10:04 PM IST

കണ്ണൂർ: ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 354 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മറ്റ് എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 26013 ആയി. ഇവരില്‍ 454 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 20823 ആയി.

111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4521 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 793 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20361 പേരാണ്. ഇതില്‍ 19447 പേര്‍ വീടുകളിലും 914 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 222611 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 221913 എണ്ണത്തിന്റെ ഫലം വന്നു. 698 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.