ETV Bharat / city

പി ജയരാജന്‍ വധശ്രമ കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

author img

By

Published : Oct 12, 2021, 5:03 PM IST

2012 ഫെബ്രുവരി 20ന് തളിപ്പറമ്പ് അരിയില്‍ വച്ചു സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്.

പി ജയരാജന്‍  പി ജയരാജന്‍ വാര്‍ത്ത  പി ജയരാജന്‍ വധശ്രമ കേസ്  പി ജയരാജന്‍ വധശ്രമ കേസ് വാര്‍ത്ത  പി ജയരാജന്‍ വധശ്രമ കേസ് കോടതി വിധി വാര്‍ത്ത  പി ജയരാജന്‍ വധശ്രമ കേസ് കോടതി വിധി പി ജയരാജന്‍ വധശ്രമ കേസ് കോടതി വിധി  പി ജയരാജന്‍ വധശ്രമ കേസ് വിധി വാര്‍ത്ത  പി ജയരാജന്‍ വധശ്രമ കേസ് വിധി  പി ജയരാജന്‍ വധശ്രമ കേസ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വാര്‍ത്ത  പി ജയരാജന്‍ വധശ്രമ കേസ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍  സിപിഎം നേതാക്കള്‍ വധശ്രമ കേസ് വാര്‍ത്ത  സിപിഎം നേതാക്കള്‍ വധശ്രമ കേസ്  അരിയില്‍ ഷുക്കൂര്‍ വധക്കേസ് വാര്‍ത്ത  പി ജയരാജന്‍ അരി വധശ്രമം വാര്‍ത്ത  പി ജയരാജന്‍ അരി വധശ്രമം  പി ജയരാജന്‍ വധശ്രമം  പി ജയരാജന്‍ വധശ്രമം വാര്‍ത്ത  p jayarajan murder attempt case  p jayarajan murder attempt case news  court aquits muslim league workers news  court aquits muslim league workers  p jayarajan  muslim league workers  kannur court
പി ജയരാജന്‍ വധശ്രമ കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

കണ്ണൂര്‍: സിപിഎം നേതാക്കളായ പി ജയരാജന്‍, ടി.വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തളിപ്പറമ്പ് അരിയില്‍ വച്ചു സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്.

2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംഭവത്തിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അരിയിൽ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

ഇത് സിപിഎം നേതാക്കളുടെ പ്രതികാരമാണെന്നായിരുന്നു മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നത്. ഈ കേസിൽ പി ജയരാജൻ ജയിലിൽ കിടന്നിരുന്നു.

Also read: ഷുക്കൂര്‍ വധക്കേസ്: പി. ജയരാജിനെതിരെ കൊലക്കുറ്റം ചുമത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.