ETV Bharat / city

കണ്ണൂരിൽ കോൺട്രാക്‌ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ് : 4 പേര്‍ അറസ്റ്റിൽ - PV Suresh Babu was attacked news

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കണ്ണൂർ സ്വദേശിനിയാണ് കോൺട്രാക്‌ടറെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ക്വട്ടേഷന്‍ നൽകിയതെന്ന് പൊലീസ്.

പരിയാരത്തെ ക്വട്ടേഷൻ സംഘം പിടിയിൽ  കോൺട്രാക്‌ടറെ വെട്ടിപരിക്കേൽപ്പിച്ച കേസ്  പരിയാരത്ത് കോൺട്രാക്‌ടറെ വെട്ടിപരിക്കേൽപ്പു  പരിയാരം വാർത്ത  പരിവാരം ക്രൈം വാർത്ത  പി.വി സുരേഷ് ബാബുവിനെ വെട്ടിപരിക്കേൽപ്പിച്ചു  പ്രതികൾ അറസ്റ്റിൽ  പി.വി സുരേഷ് ബാബുവിന് നേരെ അക്രമം  pariyaram crime news  Pariyaram quotation team arrested  contractor attacked in pariyaram  Pariyaram contractor attacked by quotation team  Pariyaram News  culprits arrested  Violence against PV Suresh Babu  PV Suresh Babu was attacked news  Pariyaram Crime News
കണ്ണൂരിൽ കോൺട്രാക്‌ടറെ വെട്ടിപരിക്കേൽപ്പിച്ച കേസ്; ക്വട്ടേഷൻ സംഘം അറസ്റ്റിൽ
author img

By

Published : Aug 2, 2021, 6:49 AM IST

കണ്ണൂർ : കോണ്‍ട്രാക്‌ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ പിടിയില്‍. നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ്, പഴയങ്ങാടി ചെങ്കൽ തടത്ത് ജിഷ്‌ണു,അഭിലാഷ്, മേലതിയടത്ത് രതീഷ്, എന്നിവരെയാണ് പരിയാരം സിഐ കെ.വി. ബാബു അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ഏപ്രില്‍ 19ന് രാത്രി ഒന്‍പത് മണിയോടെയാണ് അതിയടത്തെ എഞ്ചിനീയറും കരാറുകാരനുമായ പി.വി.സുരേഷ് ബാബുവിനെ കാറിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കണ്ണൂർ സ്വദേശിനി കോൺട്രാക്‌ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നൽകിയതാണെന്ന് പൊലീസ് പറയുന്നു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ALSO READ: ആഢംബര ബൈക്കുകൾ മോഷണം നടത്തി വിലസുന്ന സംഘം പിടിയിൽ

കാലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ സുരേഷ് ബാബുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെള്ള മാരുതി കാറിലെത്തിയവരാണ് ആക്രമിച്ചതെന്നാണ് ഇയാളുടെ മൊഴി. കൊലപാതകക്കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.