മലപ്പുറം: കല്ലാച്ചിയിൽ മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ഉപവാസ സമരം നടത്തി. പിണറായി സർക്കാർ കേരളത്തെ ആയുധ നിർമാണ കേന്ദ്രമാക്കി മാറ്റിയെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖ് പറഞ്ഞു. ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൂണേരിയിലെയും ഇരിങ്ങണ്ണൂരിലെയും പാർട്ടി ഓഫിസുകൾ അക്രമിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത് നിസാര വകുപ്പുകൾ ചുമത്തിയാണ്. അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്‌തു. കല്ലാച്ചിയിലെ ബോംബാക്രമത്തിൽ ഇവരെ ചോദ്യം ചെയ്തിട്ടുപോലുമില്ലന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പാര്‍ട്ടി ഓഫിസിനു നേരെ ബോംബേറ്; പ്രതിഷേധവുമായി കോണ്‍ഗ്രസ് - കണ്ണൂര്‍ വാര്‍ത്തകള്‍
പിണറായി സർക്കാർ കേരളത്തെ ആയുധ നിർമാണ കേന്ദ്രമാക്കി മാറ്റിയെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖ് പറഞ്ഞു.