ETV Bharat / city

യുഡിഎഫ് വന്നാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കുമെന്ന് ചെന്നിത്തല

ഐശ്വര്യ കേരള യാത്രയുടെ കണ്ണൂര്‍ പര്യടനം അവസാനിച്ചു.

chennithala kerala yathra  chennithala latest news  election latest news  ചെന്നിത്തല കേരള യാത്ര  രമേശ് ചെന്നിത്തല വാര്‍ത്തകള്‍  ഐശ്വര്യ കേരള യാത്ര  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
യുഡിഎഫ് വന്നാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കുമെന്ന് ചെന്നിത്തല
author img

By

Published : Feb 3, 2021, 1:11 AM IST

കണ്ണൂര്‍: യുഡിഎഫ് അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് 6000 രൂപ വീതം പ്രതിമാസം നൽകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഞ്ച് വർഷം കൊണ്ട് 35 രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തി കുടുംബങ്ങളെ അനാഥമാക്കിയതല്ലാതെ ഒന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ കണ്ണൂർ ജില്ലയിലെ സ്വീകരണത്തിന്‍റെ സമാപന ചടങ്ങിൽ തളിപ്പറമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് വന്നാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി നടത്തുന്ന വാർത്ത സമ്മേളനങ്ങൾ വെറും ബഡായി ബംഗ്ലാവ് മാത്രമായിരുന്നു. തീരസംരക്ഷണത്തിന് 10000 കോടി, കുട്ടനാട് 5000 കോടി, വയനാട് 3000 കോടി തുടങ്ങിയ വാഗ്ദാനങ്ങളിൽ ഒരു രൂപപോലും ജനങ്ങളുടെ പുരോഗതിക്കോ ക്ഷേമത്തിനോ വിനിയോഗിച്ചിട്ടില്ല. എല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു. പരിപാടിയില്‍ കെ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള എം.എൽ.എ, സതീശൻ പാച്ചേനി, പി. ഷംസുദ്ദീൻ എം.എൽ.എ, ജി. ദേവരാജൻ ടി. ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.