ETV Bharat / city

ചാല ടാങ്കർ അപകടം: ടാങ്കർ ലോറി എത്തിയത് അമിത വേഗതയിലെത്ത് സിസിടിവി ദൃശ്യങ്ങൾ - chala

ചാല ടാങ്കർ അപകടം  സി.സി.ടി.വി ദൃശ്യങ്ങൾ  ഇ.ടി.വി  chala accident  ടാങ്കർ അപകടം  Kannur ]  chala  Tanker lorry
ചാല ടാങ്കർ അപകടം: സി.സി.ടി.വി ദൃശ്യങ്ങൾ ഇ.ടി.വി ഭാരതിന്
author img

By

Published : May 7, 2021, 10:54 PM IST

Updated : May 7, 2021, 11:05 PM IST

21:57 May 07

ഇന്നലെ ഉച്ചയോടെയാണ് ടാങ്കർ അപകടം ഉണ്ടായത്

കണ്ണൂർ: ചാലയിൽ ടാങ്കർ ലോറി അപകടത്തിന് കാരണം അമിത വേഗമെന്ന് സൂചന. ഇന്നലെ ഉച്ചയോടെയാണ് ടാങ്കർ ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. നാട്ടുകാരുടെയും അധികൃതരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായത്.

മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പോകുന്നതിനിടെയിലാണ് പാചകവാതക ടാങ്കര്‍  മറിഞ്ഞത്. മിനി ലോക്ക്‌ഡൗൺ ആയതിനാല്‍ വാഹനങ്ങൾ കുറവായിരുന്നു. ഇതേ തുടർന്ന് അമിത വേഗതയില്‍ എത്തി വളവ് തിരിയുന്നതിനിടെ ടാങ്കർ മറിയുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.  

ലോറിയില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാളെ സാരമായ പരിക്കുകളോടെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ടാങ്കറിലുള്ള പാചകവാതകം സുരക്ഷിതമായി മാറ്റി.

ടാങ്കര്‍ മറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വേഗത്തില്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ടാങ്കിന്‍റെ മൂന്ന് ഭാഗത്ത് വാതകചോര്‍ച്ചയുണ്ടായതായി കണ്ടെത്തി. ചോർച്ചയുള്ള അടി ഭാഗത്ത് മണ്ണിടുകയും ചെയ്തു. 

Last Updated : May 7, 2021, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.