ബോംബ് പൊട്ടിത്തെറിച്ച് ഒമ്പതാം ക്ലാസുകാരന് പരിക്ക് - പൊട്ടിത്തെറിച്ച്
വൈകീട്ട് ക്രിക്കറ്റ് കളിച്ചുക്കൊണ്ടിരിക്കെയാണ് അപകടം
മട്ടന്നൂർ പരിയാരത്ത് ബോംബ് സ്ഥോടനത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വൈകിട്ട് 5.30ഓടെ ഉസ്മാൻ എന്നാളുടെ പറമ്പിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളിൽ ഒരാളായ വിജിലാണ് പരിക്കേറ്റത്. പറമ്പിലെ ഓല കൂട്ടത്തിനിടയിൽ ബോളെടുക്കാനായി പോയപ്പോൾ കണ്ട നാടൻ ബോംബ് കയ്യിലെടുത്തപ്പോഴാണ് സ്ഫോടനം നടന്നത്. കുട്ടിയുടെ മുഖത്തും കണ്ണിനും, വലത് കൈക്കും,ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ എകെജി ആശുപത്രിയിൽ നിന്നും കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Conclusion: