കണ്ണൂർ: ബിജെപി തലശേരി മണ്ഡലം പ്രസിഡന്‍റ് എം പി സുമേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കുറ്റക്കാരായവര്‍ക്ക് 10 വര്‍ഷം തടവും 30,000 രൂപ വീതം പിഴയും കോടതി വിധിച്ചു. തലശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്‍റ് സബ് കോടതി ജഡ്‌ജി കെ പി അനില്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പൊട്ടിയന്‍ സന്തോഷ്, ദിജേഷ്, ദിരേഷ്, ജിനേഷ്, ഷിജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടിസുനി ഉൾപ്പെടെ കേസില്‍ പ്രതികളായ നാല് പേരെ കോടതി വെറുതെ വിട്ടു. കൊടിസുനിയെ കൂടാതെ മുഹമ്മദ് ഷാഫി, വേലാണ്ടി രാകേഷ്, പ്രവീൺ കുമാർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 മാർച്ച് അഞ്ചിനാണ് കേസിന് ആസ്‌പദമായ സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുമേഷിനെ തലശേരി മണവാട്ടി ജങ്ഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ബിജെപി മണ്ഡലം പ്രസിഡന്‍റിനെ വധിക്കാന്‍ ശ്രമിച്ച കേസ് ; ആറ് പേർ കുറ്റക്കാര്‍, 10 വര്‍ഷം തടവ് - തലശ്ശേരി
സി ഒ ടി നസീർ വധശ്രമത്തില്‍ മുഖ്യ സൂത്രധാരനെന്ന് ആരോപണം നേരിടുന്ന പൊട്ടിയൻ സന്തോഷ് ഉൾപ്പെടെ ആറ് പ്രതികൾക്ക് 10 വര്‍ഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ചു.
കണ്ണൂർ: ബിജെപി തലശേരി മണ്ഡലം പ്രസിഡന്‍റ് എം പി സുമേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കുറ്റക്കാരായവര്‍ക്ക് 10 വര്‍ഷം തടവും 30,000 രൂപ വീതം പിഴയും കോടതി വിധിച്ചു. തലശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്‍റ് സബ് കോടതി ജഡ്‌ജി കെ പി അനില്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പൊട്ടിയന്‍ സന്തോഷ്, ദിജേഷ്, ദിരേഷ്, ജിനേഷ്, ഷിജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടിസുനി ഉൾപ്പെടെ കേസില്‍ പ്രതികളായ നാല് പേരെ കോടതി വെറുതെ വിട്ടു. കൊടിസുനിയെ കൂടാതെ മുഹമ്മദ് ഷാഫി, വേലാണ്ടി രാകേഷ്, പ്രവീൺ കുമാർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 മാർച്ച് അഞ്ചിനാണ് കേസിന് ആസ്‌പദമായ സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുമേഷിനെ തലശേരി മണവാട്ടി ജങ്ഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡന്റ് MP സുമേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി.ഒ.ടി നസീർ വധശ്രമത്തിലെ മുഖ്യ സൂത്രധാരൻ പൊട്ടി സന്തോഷ് ഉൾപ്പെടെ 6 പേർ കുറ്റക്കാരണെന്ന് തലശ്ശേരി കോടതി കണ്ടെത്തി. ടി.പി.ചന്ദ്രശേഖരൻ കേസിലെ മുഖ്യപ്രതി കൊടി സുനി ഉൾപ്പെടെ 4പേരെ കോടതി വെറുതെ വിട്ടു.2008 മാർച്ച് 5 ന് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സമേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്. ശിക്ഷ അല്പസമയത്തിനകം പറയും. കുണ്ടുചിറ സ്വദേശി പൊട്ടി സന്തോഷ് എന്ന സന്തോഷ്, ദിജേഷ്, ദിരേഷ്, ജിനേഷ്, ഷിജിത്ത്, വിജേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.കേസിലെ മറ്റ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, വേലാണ്ടി രാകേഷ്, പ്രവീൺ കുമാർ എന്നിവരെയാണ് വെറുതെ വിട്ടത്.
Conclusion: