ETV Bharat / city

ബിജെപിയിലേക്ക് പോകുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി - kannur

ഒരു ആദർശവുമില്ലാത്ത വ്യക്തിയാണ് വി എം സുധീരനെന്നും കഴിഞ്ഞ പത്ത് വർഷമായി സുധീരന് തന്നോട് വ്യക്തി വിരോധമാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

എപി അബ്ദുള്ളക്കുട്ടി
author img

By

Published : May 30, 2019, 12:50 PM IST

കണ്ണൂര്‍: ബിജെപിയിലേക്ക് പോകുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി.വിശദീകരണം കേൾക്കുന്നതിന് മുമ്പ് വിധി പറയുകയാണ് വീക്ഷണം ദിനപത്രം ചെയ്തത്. പാർട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

ഒരു ആദര്‍ശവും ഇല്ലാത്ത വ്യക്തിയാണ് വി എം സുധീരനെന്ന് എ പി അബ്ദുള്ളക്കുട്ടി

ഒരു ആദർശവുമില്ലാത്ത വ്യക്തിയാണ് വി എം സുധീരനെന്നും കഴിഞ്ഞ പത്ത് വർഷമായി സുധീരന് തന്നോട് വ്യക്തി വിരോധമാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെ വിജയത്തെ പ്രകീര്‍ത്തിച്ച് എ പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പ്രതിപക്ഷത്തെ മാത്രമല്ല ബിജെപി പ്രവര്‍ത്തകരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഇത്തവണ ബിജെപിക്കുണ്ടായതെന്നും എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റിവച്ച് ആ വിജയം നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

Intro:Body:

ബിജെപിയിലേക്ക് പോകുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് എപി അബ്ദുള്ളക്കുട്ടി. വിശദീകരണം കേൾക്കുന്നതിന് മുൻപ് വിധി പറയുകയാണ് വീക്ഷണം ദിനപത്രം ചെയ്തത്. പാർട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഒരു ആദർശവുമില്ലാത്ത വ്യക്തിയാണ് വി എം സുധീരനെന്നും കഴിഞ്ഞ പത്ത് വർഷമായി സുധീരന് തന്നോട് വ്യക്തി വിരോധമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.