ETV Bharat / city

സാജന്‍റെ ആത്മഹത്യ; പി കെ ശ്യാമളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

author img

By

Published : Jun 28, 2019, 11:17 AM IST

Updated : Jun 28, 2019, 2:32 PM IST

ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികൾ വിശദമായി പരിശോധിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം നഗരസഭ അധ്യക്ഷയുടെ മൊഴിയെടുക്കുന്നത്

പ്രവാസി വ്യവസായിയുടെ ആത്മഹത്യ

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികൾ വിശദമായി പരിശോധിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം നഗരസഭ അധ്യക്ഷയുടെ മൊഴിയെടുക്കുന്നത്.

സാജന്‍റെ ആത്മഹത്യ; പി കെ ശ്യാമളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

സസ്പെൻഷനിലുള്ള ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരുടെ മൊഴിയാണ് സംഘം ഇന്നലെ രേഖപ്പെടുത്തിയത്. കൺവൻഷൻ സെന്‍ററിന് അനുകൂലമായി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നതായി ഓവർസിയർമാർ സമ്മതിച്ചു. എന്നാൽ നഗരസഭ സെക്രട്ടറിക്കൊപ്പം വീണ്ടും പരിശോധന നടത്തി പതിനാല് അപാകതകൾ കണ്ടെത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ടുള്ള വൈരുധ്യത്തിലൂന്നിയാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം പുതുതായി ചാർജെടുത്ത നഗരസഭ സെക്രട്ടറിയും സസ്പെൻഷനിലായ സെക്രട്ടറിയുടെ കണ്ടെത്തിയ അപാകതകൾ ശരിവെക്കുകയുമാണ്.

ഈ പിഴവുകൾ പരിഹരിച്ചാൽ പാർഥ കൺവൻഷൻ സെന്‍ററിന് ഉടൻ പ്രവർത്തനാനുമതി നൽകാമെന്ന നിലപാടിലാണ് പുതിയ സെക്രട്ടറിയും. സർക്കാരിന് ചീഫ് ടൗൺ പ്ലാനർ കൈമാറിയ റിപ്പോർട്ടിലും അപാകതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്.

അതേസമയം വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. പികെ ശ്യാമളക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതിയുടെ തീരുമാനം നാളെ ജില്ലാകമ്മറ്റിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും.

നിലവിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മാത്രമാണ് ശ്യാമളയ്ക്ക് എതിരെ നിലപാട് എടുത്തിരിക്കുന്നത്. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ശ്യാമളയുടെ വീഴ്‌ച പരസ്യമാക്കിയ പി ജയരാജൻ സംസ്ഥാന സമിതിയിൽ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനാണ് ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

Intro:പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികൾ വിശദമായി പരിശോധിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം നഗരസഭ അധ്യക്ഷയിലേക്ക് എത്തുന്നത്. സസ്പെൻഷനിലുള്ള ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരുടെ മൊഴിയാണ് സംഘം ഇന്നലെ രേഖപ്പെടുത്തിയത്. കൺവൻഷൻ സെന്ററിന് അനുകൂലമായി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നതായി ഓവർസിയർമാർ സമ്മതിച്ചു. എന്നാൽ നഗരസഭ സെക്രട്ടറിക്കൊപ്പം വീണ്ടും പരിശോധന നടത്തി 14 അപാകതകൾ കണ്ടെത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള വൈരുദ്ധ്യത്തിലൂന്നിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം പുതുതായി ചാർജെടുത്ത നഗരസഭ സെക്രട്ടറിയും സസ്പെൻഷനിലായ സെക്രട്ടറി കണ്ടെത്തിയ അപാകതകൾ ശരിവെക്കുകയുമാണ്. ഈ പിഴവുകൾ പരിഹരിച്ചാൽ പാർഥ കൺവൻഷൻ സെന്ററിന് ഉടൻ പ്രവർത്തനാനുമതി നൽകാമെന്ന നിലപാടിലാണ് പുതിയ സെക്രട്ടറിയും. സർക്കാരിന് ചീഫ് ടൗൺ പ്ലാനർ കൈമാറിയ റിപ്പോർട്ടിലും അപാകതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്. വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പികെ ശ്യാമളക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതിയുടെ തീരുമാനം നാളെ ജില്ലാകമ്മറ്റിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. നിലവിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് മാത്രമാണ് ശ്യാമളയ്ക്ക് എതിരെ നിലപാട് എടുത്തിരിക്കുന്നത്. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ശ്യാമളയുടെ വീഴ്ച പരസ്യമാക്കിയ പി ജയരാജൻ സംസ്ഥാന സമിതിയിൽ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനാണ് ജില്ലാ സെക്രട്ടറിയടക്കമുള്ളവരും ശ്രമിക്കുന്നത്.

ഇടിവി ഭാരത്
കണ്ണൂർBody:പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികൾ വിശദമായി പരിശോധിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം നഗരസഭ അധ്യക്ഷയിലേക്ക് എത്തുന്നത്. സസ്പെൻഷനിലുള്ള ഓവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരുടെ മൊഴിയാണ് സംഘം ഇന്നലെ രേഖപ്പെടുത്തിയത്. കൺവൻഷൻ സെന്ററിന് അനുകൂലമായി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നതായി ഓവർസിയർമാർ സമ്മതിച്ചു. എന്നാൽ നഗരസഭ സെക്രട്ടറിക്കൊപ്പം വീണ്ടും പരിശോധന നടത്തി 14 അപാകതകൾ കണ്ടെത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള വൈരുദ്ധ്യത്തിലൂന്നിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം പുതുതായി ചാർജെടുത്ത നഗരസഭ സെക്രട്ടറിയും സസ്പെൻഷനിലായ സെക്രട്ടറി കണ്ടെത്തിയ അപാകതകൾ ശരിവെക്കുകയുമാണ്. ഈ പിഴവുകൾ പരിഹരിച്ചാൽ പാർഥ കൺവൻഷൻ സെന്ററിന് ഉടൻ പ്രവർത്തനാനുമതി നൽകാമെന്ന നിലപാടിലാണ് പുതിയ സെക്രട്ടറിയും. സർക്കാരിന് ചീഫ് ടൗൺ പ്ലാനർ കൈമാറിയ റിപ്പോർട്ടിലും അപാകതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്. വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പികെ ശ്യാമളക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതിയുടെ തീരുമാനം നാളെ ജില്ലാകമ്മറ്റിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. നിലവിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് മാത്രമാണ് ശ്യാമളയ്ക്ക് എതിരെ നിലപാട് എടുത്തിരിക്കുന്നത്. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ശ്യാമളയുടെ വീഴ്ച പരസ്യമാക്കിയ പി ജയരാജൻ സംസ്ഥാന സമിതിയിൽ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനാണ് ജില്ലാ സെക്രട്ടറിയടക്കമുള്ളവരും ശ്രമിക്കുന്നത്.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Jun 28, 2019, 2:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.