കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചു. 2005ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊവിഡ് ആശുപത്രിയായി മെഡിക്കൽ കോളജിനെ ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. ജില്ലയിലും സമീപ ജില്ലകളിലും വൈറസ് ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ നിലവിലെ സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജീവനക്കാർ, സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്. മെഡിക്കൽ കോളജിന്‍റെ നിയന്ത്രണം ഉടൻ ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്താൻ ജില്ലാ മെഡിക്കൽ ഓഫിസറെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ആശുപത്രി - കൊവിഡ് വാര്‍ത്തകള്‍
മെഡിക്കൽ കോളജിന്‍റെ നിയന്ത്രണം ഉടൻ ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്താൻ ജില്ലാ മെഡിക്കൽ ഓഫിസറെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി.