കണ്ണൂര്‍: പിക്കപ്പ് വാനിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വയോധികന്‍ മരിച്ചു. കാങ്കോല്‍ പാനോത്തെ മുണ്ടയാട്ട് വളപ്പില്‍ കൃഷ്ണനാണ് (64)മരിച്ചത്. പതിവുപോലെ കുണ്ടയംകൊവ്വലില്‍നിന്നും പാല്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഉടൻ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിക്കുകയായിരുന്നു. ഭാര്യ:ശാന്ത, മക്കള്‍ :ഗീത(മംഗളൂരു),ശ്രീജ(ഹൈദരാബാദ്). മരുമക്കള്‍: രമേശന്‍ (മംഗളൂരു), ബാബു(ഹൈദരാബാദ്). സഹോദരങ്ങള്‍: എം.കുഞ്ഞിരാമന്‍(മാസ്‌റ്റേഴ്‌സ് ബേക്കറി,കാങ്കോല്‍), പരേതനായ തമ്പാൻ.
വാഹനാപകടത്തില്‍ വയോധികൻ മരിച്ചു - വാഹനാപകടം
കാങ്കോല്‍ പാനോത്തെ മുണ്ടയാട്ട് വളപ്പില്‍ കൃഷ്ണനാണ് (64)മരിച്ചത്.