കണ്ണൂര്‍ : കൊവിഡ് 19 ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7146 ആയി. 70 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 33 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 23 പേരുമാണുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് 214 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 154 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 60 എണ്ണത്തില്‍ ഫലം ലഭിക്കാനുണ്ട്. ഇതുവരെ കണ്ണൂര്‍ ജില്ലക്കാരായ 16 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവയില്‍ അഞ്ച് പേരുടെ സാമ്പിളുകള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും ഒമ്പതെണ്ണം എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുമാണ് പരിശോധനക്കയച്ചത്. ബംഗളൂരുവിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായ 16ല്‍ 15 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ 7146 പേര്‍ നിരീക്ഷണത്തില്‍ - കൊറോണ വാര്‍ത്തകള്‍
ജില്ലയില്‍ നിന്ന് 214 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 154 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്.
![കണ്ണൂര്‍ ജില്ലയില്‍ 7146 പേര്‍ നിരീക്ഷണത്തില്‍ 7146 people under covid observation in kannur kannur latest news kannur covid latest news kannur corona latest news കണ്ണൂര്‍ വാര്‍ത്തകള്‍ കൊറോണ വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6529364-thumbnail-3x2-kannur.jpg?imwidth=3840)