കണ്ണൂർ: ജില്ലയിൽ കണ്ണൂർ കോർപ്പറേഷനും 5 മുനിസിപ്പാലിറ്റികളും 13 പഞ്ചായത്തുകളുമാണ് കൊവിഡ് ഹോട്‌സ്‌പോട്ടുകള്‍. പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ല.
ഹോട്‌സ്പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക് ഡൗൺ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശപ്രകാരം ടാക്‌സി, ഓട്ടോ സർവീസുകൾ അനുവദിക്കില്ല. റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ക് ഡൗണ്‍ കർശനമാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ സംസ്ഥാനത്തെ ഒരു അതിർത്തിയിലും കേരളത്തിലേക്ക് കടക്കാൻ അനുവദിക്കില്ല.