കണ്ണൂര്‍: ശ്രീകണ്ഠാപുരം തേര്‍ളായി മുനമ്പത്ത് പുഴയില്‍ ഒഴുക്കിൽ പെട്ട് വിദ്യാര്‍ഥി മരിച്ചു. തേറലായി ദ്വീപിലെ ഹാഷിമിന്‍റെ പതിനാറുകാരനായ മകന്‍ അന്‍സബ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് പുഴയിൽ നീന്തുന്നതിനിടയില്‍ അൻസബ് ഒഴുക്കിൽ പെടുകയായിരുന്നു.
തളിപ്പറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും നാട്ടുകാരും അന്‍സബിനായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്‌ച രാവിലെ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
ALSO READ: വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കിടെ കടലില്‍ കാണാതായ കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി