ETV Bharat / city

ആശങ്ക ഒഴിവായി ; വയനാട്ടിലെ യുവതിയുടേത് മങ്കി പോക്‌സല്ല, പരിശോധനാ ഫലമെത്തി - monkeypox Wayanad

ജൂലൈ 15ന് യുഎഇയില്‍ നിന്നും വന്ന പൂതാടി സ്വദേശിനിയായ 38 കാരിയെയാണ് രോഗലക്ഷണങ്ങളോടെ ചൊവ്വാഴ്‌ച മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്

കുരങ്ങു വസൂരി  മങ്കി പോക്‌സ്  കേരളത്തിൽ മങ്കി പോക്‌സ്  വയനാട്ടിലെ യുവതിയുടേത് കുരങ്ങു വസൂരിയല്ല  woman in Wayanad does not have monkeypox  monkeypox Wayanad  വയനാട്ടിലെ യുവതിക്ക് മങ്കിപോക്‌സ് അല്ല
ആശങ്ക ഒഴിവായി: വയനാട്ടിലെ യുവതിയുടേത് മങ്കിപോക്‌സല്ല, പരിശോധനാ ഫലമെത്തി
author img

By

Published : Aug 3, 2022, 10:09 PM IST

വയനാട് : മങ്കി പോക്‌സ്‌ രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിക്ക് രോഗം ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. സ്ഥിരീകരണത്തിനായി യുവതിയുടെ ചര്‍മത്തിലെ രോഗലക്ഷണം കണ്ടയിടത്തെ സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ വൈറോളജി ലാബിലേക്കയച്ചിരുന്നു. ഇതിന്‍റെ ഫലമാണ് ഇന്ന് ലഭിച്ചത്.

അതേസമയം രക്തം, തൊണ്ടയിലെ സ്രവം എന്നിവയുടെ പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല. മങ്കിപോക്‌സ് രോഗബാധിതയല്ലെന്നുള്ള ഫലം പുറത്ത് വന്നതിനാലും, നിലവില്‍ മറ്റ് അവശതകളില്ലാത്തതിനാലും യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്തിട്ടുണ്ട്. ജൂലൈ 15ന് യുഎഇയില്‍ നിന്നും വന്ന പൂതാടി സ്വദേശിനിയായ 38 കാരിയെയാണ് ചൊവ്വാഴ്‌ച മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ശാരീരികാസ്വസ്ഥതകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് മങ്കിപോക്‌സിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ ശരീര സ്രവമടക്കമുള്ളവ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കയച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.