വയനാട്: മുത്തങ്ങയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച എട്ട് ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങൾ എക്സെൈസ് പിടികൂടി. സംഭവത്തിൽ മലപ്പുറം കുഴിമണ്ണ സ്വദേശി ജലീൽ മാറാടിയെ കസ്റ്റഡിയിലെടുത്തു. മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 12.40O കിലോഗ്രാം ആഭരണങ്ങൾ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് വെള്ളി കടത്താൻ ശ്രമിച്ചത്. കോഴിമുട്ട കയറ്റിക്കൊണ്ടു വരികയായിരുന്ന ബൊലേറോ പിക്ക് അപ് വാഹനത്തിൻ്റെ ഡ്രൈവർ കാബിനിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലാണ് വെള്ളി കണ്ടെത്തിയത്. പ്രതിയേയും വെള്ളി ആഭരണങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗസ്ഥർക്ക് കൈമാറി.
മുത്തങ്ങയില്‍ എട്ട് ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങൾ പിടികൂടി - wayanadu excise
തമിഴ്‌നാട്ടിലെ സേലത്ത് നിന്നെത്തിയ ബൊലേറോ പിക്ക് അപ് വാഹനത്തിൻ്റെ ഡ്രൈവർ കാബിനിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലാണ് 12.40O കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ കണ്ടെത്തിയത്. ഒരാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.