ETV Bharat / city

വയനാട്ടിൽ ഇന്ന് 14 പേർക്ക് കൊവിഡ്

author img

By

Published : Jul 8, 2020, 7:50 PM IST

മൂന്ന് പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 134 പേർക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്

wayanadu covid update  വയനാട്ടിൽ ഇന്ന് കൊവിഡ്  വയനാട് ജില്ലാ ആശുപത്രി  മാടക്കര സ്വദേശി  wayanadu district hospital
വയനാട് ജില്ലാ ആശുപത്രി

വയനാട്: ജില്ലയില്‍ ഇന്ന് 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയില്‍ പത്തിൽ കൂടുതൽ പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവരാണ്. അതേസമയം മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 134 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 3617 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിൽ ഉള്ളത്.

ജൂൺ 23ന് ഡൽഹിയിൽ നിന്ന് എത്തിയ പയ്യംപള്ളി സ്വദേശിയായ 52കാരി, ബെംഗളൂരുവിൽ നിന്നെത്തിയ വടകര സ്വദേശിയായ 32കാരൻ, ജൂലായ് മൂന്നിന് സൗദി അറേബ്യയിൽ നിന്ന് മലപ്പുറത്ത് എത്തിയ മാടക്കര സ്വദേശിയായ 43കാരൻ, ദുബായിയിൽ നിന്നെത്തിയ തരിയോട് സ്വദേശിയായ 33കാരൻ, ഹൈദരാബാദിൽ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് എത്തിയ പുൽപ്പള്ളി സ്വദേശികളായ ഒരു വീട്ടിലെ തന്നെ 55 കാരി 29കാരിയും 30കാരനും കൊവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരുവിൽ നിന്നെത്തിയ ചെന്നലോട് സ്വദേശിയായ 22കാരൻ, പടിഞ്ഞാറത്തറ സ്വദേശിയായ 50കാരൻ, സൗദിയിൽ നിന്ന് എത്തിയ ആനപ്പാറ സ്വദേശി, ചെന്നൈയിൽ നിന്നെത്തിയ കാക്കവയൽ സ്വദേശിയായ 34കാരി, കോയമ്പത്തൂരിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 23കാരൻ, ദുബായിൽ നിന്നെത്തിയ എടവക സ്വദേശി 29കാരൻ എന്നിവര്‍ക്കും വൈറസ് ബാധയുണ്ട്. ഇതിൽ മാടക്കര സ്വദേശി മഞ്ചേരി മെഡിക്കൽ കോളജിലും മറ്റുള്ളവർ വയനാട് ജില്ല ആശുപത്രിയിലും ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.