ETV Bharat / city

വോട്ടില്‍ റെക്കോഡിട്ട് 'വിഐപി' മണ്ഡലം

80.26 ശതമാനമാണ് വയനാട്ടിലെ പോളിങ് ശതമാനം.

വോട്ടില്‍ റെക്കോര്‍ഡിട്ട് 'വിഐപി' മണ്ഡലം
author img

By

Published : Apr 24, 2019, 10:14 AM IST

Updated : Apr 24, 2019, 12:53 PM IST

മൂന്ന് പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട് ലോക്സഭാ മണ്ഡലത്തിലും ചരിത്രം തിരുത്തിയ പോളിങ്ങാണ് നടന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് ശതമാനത്തിലധികമാണ് വയനാട്ടില്‍ പോളിങ് രേഖപ്പെടുത്തിയത്. 2009ല്‍ 74.74, 2014ല്‍ 73.25 എന്നിങ്ങനെയായിരുന്നു വോട്ടിങ് ശതമാനം. 2019ല്‍ അത് 80.26 ആയി.

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയര്‍ന്നു.

രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രിയങ്കയടക്കമുള്ള ദേശീയ നേതാക്കൾ വയനാട്ടി എത്തി പ്രചാരണം നയിച്ചതും പോളിങ് ശതമാനം വർധിക്കുന്നതിന് കാരണമായി. രാഹുലിന് എതിരായ പോരാട്ടം എന്ന നിലയില്‍ എല്‍ഡിഎഫും എൻഡിഎയും ശക്തമായ പ്രചാരണമാണ് വയനാട്ടില്‍ നടത്തിയത്. കര്‍ഷക - ആദിവാസി വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ വനാവകാശ സംരക്ഷണ നിയമവും വന്യജീവി പ്രശ്നങ്ങളും രാത്രിയാത്രാ നിരോധനവും പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷനും പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെ വോട്ടർമാരെ ആകർഷിച്ചു. യുഡിഎഫിന്‍റെ കുത്തക മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം, കോൺഗ്രസിന്‍റെ ഉദാരവല്‍ക്കരണ നയങ്ങൾക്ക് എതിരെ കര്‍ഷക റാലി നടത്തിയായിരുന്നു എല്‍ഡിഎഫ് പ്രതിരോധം. രാഹുല്‍ വയനാട്ടില്‍ പരാജയപ്പെടുമെന്നും എല്‍ഡിഎഫ് നേതാക്കൾ പ്രചാരണത്തില്‍ അവകാശപ്പെട്ടു. പരമാവധി പാർട്ടി വോട്ടുകൾ പോൾ ചെയ്യിക്കാനുള്ള ശ്രമം സിപിഎമ്മും സിപിഐയും നടത്തുകയും ചെയ്തു. രാഹുല്‍ എത്തിയതോടെ ബിജെപിയും കളം മാറ്റി. ഏറ്റവും ശക്തനായ സ്ഥാനാർഥിയെ വയനാട്ടില്‍ രംഗത്തിറക്കിയാണ് രാഹുലിന് എതിരായ പോരാട്ടം എൻഡിഎ കടുപ്പിച്ചത്. എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി കൂടി എത്തിയതോടെ മുൻപെങ്ങുമില്ലാത്ത വിധം വയനാട് ശക്തമായ ത്രികോണ മത്സരത്തിന് വേദിയായി. 13,57,819 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 32,031 പേര്‍ പുതിയ വോട്ടര്‍മാരാണ്. മണ്ഡലത്തിലെ 1311 പോളിങ് ബൂത്തുകളും വോട്ടിങ് ദിവസം പുലര്‍ച്ചെ മുതല്‍ സജീവമായിരുന്നു. മിക്കയിടത്തും രാവിലെ ആറ് മുതല്‍ തന്നെ വോട്ട് ചെയ്യാനെത്തിയവരുടെ വലിയ നിരകള്‍ ദൃശ്യമായി. വോട്ടിങ് സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും തിരക്ക് തുടര്‍ന്നു. വോട്ടിങ് യന്ത്രത്തിന്‍റെ തകരാറുകളും തര്‍ക്കങ്ങളും പോളിങ് ശതമാനത്തിന്‍റെ ക്രമാനുഗതമായ വര്‍ധനവിനെ തടസപ്പെടുത്തിയില്ല. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വിഐപി മണ്ഡലത്തില്‍ അതീവ സുരക്ഷയിലായിരുന്നു വോട്ടിങ് നടന്നത്. വര്‍ധിച്ച സുരക്ഷാ ക്രമീകരണങ്ങളും പോളിങിനെ ബാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Intro:Body:

വയനാട്ടിൽ ചരിത്രം തിരുത്തിയ പോളിങ്

ടി. സോമൻ

9-11 minutes

കല്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതും തികച്ചും സമാധാനപരമായി. മൂന്നുജില്ലകളിലായി കിടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ചൊവ്വാഴ്ച പോളിങ് ശതമാനം വർധിച്ചു. 80.26 ആണ് ഇത്തവണത്തെ വോട്ടിങ് ശതമാനം. ഒരിടത്തുപോലും കാര്യമായ അക്രമസംഭവങ്ങൾ ഉണ്ടായില്ല. 2009-ൽ 74.74 ശതമാനവും 2014-ൽ 73.25 ശതമാനവും പോളിങ്ങാണുണ്ടായിരുന്നത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വമാണ് തിരഞ്ഞെടുപ്പ് പോളിങ് ശതമാനം ഉയരാൻ മുഖ്യകാരണമെന്നുവേണം കരുതാൻ. യു.ഡി.എഫ്. ശക്തികേന്ദ്രമായ മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസവും വളരെ വൈകി ടി. സിദ്ദിഖിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമെല്ലാം വലിയ നീരസം വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിരുന്നു.

മാർച്ച് നാലിന് ഇടതുമുന്നണിസ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട, സി.പി.ഐ.യുടെ പി.പി. സുനീർ പ്രചാരണത്തിന്റെ രണ്ടാംഘട്ടം കഴിഞ്ഞപ്പോഴാണ് രാഹുൽ സ്ഥാനാർഥിയാകുന്നതിനുവേണ്ടി പിന്മാറുന്നുവെന്ന സിദ്ദിഖിന്റെ പ്രഖ്യാപനമുണ്ടായത്. എന്നിട്ടും അഞ്ചുദിവസം കഴിഞ്ഞാണ് രാഹുൽഗാന്ധി സ്ഥാനാർഥിയായി വരുന്നത്.

സുനീർ പ്രചാരണമാരംഭിച്ച്് കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രിൽ നാലിനാണ് രാഹുൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. എൻ.ഡി.എ.യും അതിനിടെ പലതവണ സ്ഥാനാർഥിയെ മാറ്റി. ഒടുവിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയായി വന്നു.

മണ്ഡലത്തിലെ വോട്ടർമാരെ സംബന്ധിച്ചിടത്തോളം ഈ ക്ലൈമാക്സുകളും ആന്റി ക്ലൈമാക്സുകളും കൗതുകത്തെക്കാൾ മരവിപ്പാണ് സൃഷ്ടിച്ചത്.

രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷവും മണ്ഡലത്തിലുടനീളം വലിയ ചലനമൊന്നും കാണാഞ്ഞത് ഈ മരവിപ്പ്‌ മൂലമായിരുന്നു. എന്നാൽ, രാഹുലിനുവേണ്ടി കോൺഗ്രസ്-മുസ്‍ലിംലീഗ് നേതാക്കൾ കൂട്ടായി രംഗത്തിറങ്ങിയതോടെ സ്ഥിതി മാറി.

അതോടെ മറ്റുസ്ഥാനാർഥികളും കൂടുതൽ ഊർജസ്വലരായി. രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രചാരണംകൂടി കഴിഞ്ഞതോടെ മണ്ഡലം ശരിക്കും ഉണർന്നു. ഇടതുമുന്നണിയും അവരുടെ ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ചു. അതുതന്നെയാണ് ഇപ്പോൾ പോളിങ് ശതമാനം വർധിക്കാൻ കാരണമായത്.

മൊത്തം 13,57,819 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. അതിൽ 32,031 പേർ ജനവരി 30-നുശേഷം പുതുതായി സമ്മതിദാനാവകാശം നേടിയവരാണ്. 1311 പോളിങ് ബൂത്തുകളുള്ളതിൽ എല്ലായിടത്തും ചൊവ്വാഴ്ച കാലത്ത് ഏഴിന്‌ മുമ്പുതന്നെ ക്യൂ തുടങ്ങിയിരുന്നു.

തിരഞ്ഞെടുപ്പുയന്ത്രത്തിന്റെ മെല്ലെപ്പോക്കും വി.വി.പാറ്റ് പ്രശ്നങ്ങളെല്ലാം ഉണ്ടായിട്ടും ജനങ്ങളുടെ ആവേശംകുറഞ്ഞില്ല. ആറുമണിക്കുശേഷവും ആളുകൾ ക്യൂ നിന്നിരുന്ന ബൂത്തുകൾ പലയിടത്തും ഉണ്ടായിരുന്നുവെന്നതുതന്നെ അതിന്‌ തെളിവ്.

Conclusion:
Last Updated : Apr 24, 2019, 12:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.