വയനാട്: ജില്ലയില്‍ 132 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി. 4968 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 1037 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 402 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
തവിഞ്ഞാല്‍ സ്വദേശികളായ 15 പേര്‍, മുട്ടില്‍ 13 പേര്‍, ബത്തേരി 11 പേര്‍, വൈത്തിരി 10 പേര്‍, എടവക, പുല്‍പ്പള്ളി എട്ട് പേര്‍ വീതം, മീനങ്ങാടി ഏഴ് പേര്‍, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൂതാടി, മുള്ളന്‍കൊല്ലി സ്വദേശികളായ അഞ്ച് പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മാനന്തവാടി നാല് പേര്‍ വീതം, നൂല്‍പ്പുഴ, പനമരം, തരിയോട് മൂന്ന് പേര്‍ വീതം, കണിയാമ്പറ്റ രണ്ട് പേര്‍, കോട്ടത്തറ, നെന്മേനി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒക്‌ടോബര്‍ ഏഴിന് പശ്ചിമബംഗാളില്‍ നിന്ന് വന്ന് പൂതാടിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ അഞ്ച് പേര്‍, ഒക്ടോബര്‍ 12ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന പൂതാടി സ്വദേശികളായ രണ്ട് പേര്‍, ഒക്ടോബര്‍ 11ന് ഒറീസയില്‍ നിന്ന് വന്ന് പൊഴുതനയില്‍ താമസിക്കുന്ന ഒറീസ സ്വദേശികളായ മൂന്ന് പേര്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.