വയനാട്: ജില്ലയില്‍ കൊവിഡ് രോഗവ്യാപനം നിയന്ത്രണാതീതമാകുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാളും ഇരട്ടിയാണിപ്പോൾ . കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് 8.5 ശതമാനമാണ് ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വയനാട്ടിൽ ഇത് 16% മാണ്.
കടുത്ത നിയന്ത്രണങ്ങളില്ലെങ്കിൽ രോഗവ്യാപനം അപകടാവസ്ഥയിലേക്കെത്തുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ലോക്ക് ഡൗൺ ഇളവുകൾ നൽകിയതോടെ രോഗം കുറവുള്ള ജില്ലയെന്ന നിലയിൽ വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായെത്തി. ഇതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടൽ.