വയനാട് : കൽപ്പറ്റ കൈനാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇരുവരേയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.