ETV Bharat / city

എം.പി വീരേന്ദ്രകുമാറിന്‍റെ മൃതദേഹം സ്വവസതിയില്‍ പൊതുദർശനത്തിന് വച്ചു - എം.പി വീരേന്ദ്രകുമാര്‍

കൊവിഡ് പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് പൊതു ദർശനം നടത്തുന്നത്.

The body of MP Veerendrakumar was placed on public view at his residence  MP Veerendrakumar  എം.പി വീരേന്ദ്രകുമാര്‍  വയനാട് വാര്‍ത്തകള്‍
എം.പി വീരേന്ദ്രകുമാറിന്‍റെ മൃതദേഹം സ്വവസതിയില്‍ പൊതുദർശനത്തിന് വച്ചു
author img

By

Published : May 29, 2020, 2:34 PM IST

വയനാട്: അന്തരിച്ച എം.പി വീരേന്ദ്രകുമാർ എംപിയുടെ മൃതദേഹം വയനാട്ടിലെ പുളിയാർമലയുള്ള വസതിയിൽ പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് നിന്ന് വയനാട്ടിലുള്ള വസതിയിൽ എത്തിച്ചത്. സി.കെ ശശീന്ദ്രൻ എംഎല്‍എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വസതിയിൽ എത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് പൊതു ദർശനം നടത്തുന്നത്.

എം.പി വീരേന്ദ്രകുമാറിന്‍റെ മൃതദേഹം സ്വവസതിയില്‍ പൊതുദർശനത്തിന് വച്ചു

രണ്ടുമണിവരെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർക്കാണ് ജില്ലാ ഭരണകൂടം ഭൗതികശരീരം കാണാൻ അനുമതി നൽകിയിട്ടുള്ളത്. രണ്ടു മുതൽ മൂന്നു വരെ മാതൃഭൂമി ജീവനക്കാർക്കും എം.പി വീരേന്ദ്രകുമാറിന്‍റെ പാർട്ടി പ്രവർത്തകർക്കും മൂന്നുമുതൽ നാലുവരെ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നാല് മണി മുതൽ അഞ്ച് വരെ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കുമാണ് ഭൗതികശരീരം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ തന്നെയാണ് സംസ്കാരം. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കൃഷ്ണൻകുട്ടി എന്നിവർ സംസ്കാരചടങ്ങിൽ ഉണ്ടാകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.