വയനാട്: സർക്കാർ വാഹനത്തിൽ അധ്യാപികയെ വയനാട്ടില്‍ നിന്നും കർണാടകത്തിൽ എത്തിച്ച സംഭവം വിവാദമാകുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയാണ് താമരശ്ശേരിയിൽ നിന്ന് എക്‌സൈസ് സിഐയുടെ ഔദ്യോഗിക വാഹനത്തിൽ അതിര്‍ത്തി കടന്നത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കും.
തിരുവനന്തപുരം മുതല്‍ കര്‍ണാടകം വരെ യാത്ര ചെയ്യാന്‍ ഇവര്‍ക്ക് പൊലീസ് പാസ് നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ ഇത്തരമൊരു പാസ് നല്‍കാന്‍ പൊലീസിന് അധികാരമില്ലെന്ന് ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുല്ല പറഞ്ഞു. അധ്യാപികയെ സഹായിച്ച സി.ഐക്കെതിരെ വകുപ്പ്തല നടപടിയുണ്ടായേക്കും.