വയനാട്: ജില്ലയിൽ പ്ലാസ്റ്റിക് നിരോധിക്കാനുള്ള നടപടികള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അടുത്ത ജനുവരിയോടെ പൂർണമായും പ്ലാസ്റ്റിക് നിരോധിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂർണമായി നിരോധിക്കാനും മറ്റുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്താനുമാണ് പദ്ധതി. വ്യാപാര സ്ഥാപനങ്ങളില്‍ ഉല്പന്നങ്ങളുടെ കവറുകൾ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കും. പ്ലാസ്റ്റിക് വെള്ള കുപ്പികൾ ഒഴിവാക്കാൻ വിനോദ സഞ്ചാര മേഖലകളിലും, പൊതു ഇടങ്ങളിലും വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.