ETV Bharat / city

സിസ്റ്റര്‍ ലൂസിയുടെ ആരോപണം തള്ളി സഭാ അധികൃതര്‍

author img

By

Published : Aug 22, 2019, 10:43 PM IST

സിസ്റ്ററിന്‍റേത് സഭയെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും, മഠത്തിനുള്ളിൽ സിസ്റ്റർ ലൂസിയെ പൂട്ടിയിട്ടവെന്ന ആരോപണം സഭക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സഭ

ലൂസി കളപ്പുരയ്ക്കലിനെതിരായ അപവാദപ്രചാരണം ; സിസ്റ്റര്‍ നുണ പറയുന്നതാണെന്ന് എഫ്.സി.സി കോൺഗ്രിഗേഷൻ

വയനാട്: സിസ്റ്റർ ലൂസി കളപ്പുരക്കലിന്‍റെ ആരോപണം തള്ളി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സഭ. "സിസ്റ്റർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ അവാസ്‌തവമാണ്, എഫ്.സി.സി യെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണിത്. മഠത്തിനുള്ളിൽ സിസ്‌റ്റര്‍ ലൂസിയെ പൂട്ടിയിട്ടു എന്ന ആരോപണം സഭക്കെതിരെയുള്ള ഗൂഢാലോചനയാണ്. ഫാദർ നോബിളിന് സിസിടിവി ദൃശ്യങ്ങൾ നൽകിയത് മഠത്തിന്‍റെ ചുമതലയിലുള്ളവർ തന്നെയാണ്. എഫ്.സി.സി യുടെ കീഴിലുള്ള മഠങ്ങൾ ആർക്കും അനുവാദം കൂടാതെ കയറി ഇറങ്ങാനുള്ള പൊതു ഇടങ്ങളല്ല. മഠത്തിൽ പ്രവേശിക്കാൻ മദർ സുപ്പീരിയറിന്‍റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇതില്ലാതെ മഠത്തിലും പരിസരത്തും അതിക്രമിച്ചു കയറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും" - വിശദീകരണക്കുറിപ്പിൽ പറയുന്നു.

Intro:സിസ്റ്റർ ലൂസിക്കെതിരായ അപവാദപ്രചരണം ആയി ബന്ധപ്പെട്ട് വിശദീകരണവുമായി എഫ്സിസി കോൺഗ്രിഗേഷൻ രംഗത്തെത്തി .സിസ്റ്റർ പോലീസിന് നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ അവാസ്തവമാണ് എന്നാണ് വിശദീകരണത്തിൽ പറയുന്നത്.

Body:മഠത്തിനുള്ളിൽ സിസ്റ്റർ ലൂസിയെ പൂട്ടിയിട്ടു എന്ന ആരോപണം സഭക്കെതിരെയുള്ള ഗൂഢാലോചനയാണെന്നാണ് എഫ്സിസിയുടെ വിശദീകരണത്തിൽ പറയുന്നത്.fccയെ താറടിച്ചു കാണിക്കാനുള്ള ശ്രമം ആണ് ഇതെന്നും പറയുന്നുണ്ട്. ഫാദർ നോബിളിന് സിസിടിവി ദൃശ്യങ്ങൾ നൽകിയത് മഠത്തിൻ്റെ ചുമതലയിൽ ഉള്ളവർ തന്നെയാണ് .fccയുടെ കീഴിലുള്ള മഠങ്ങൾ ആർക്കും അനുവാദം കൂടാതെ കയറി ഇറങ്ങാനുള്ള പൊതുഇടങ്ങൾ അല്ല.മഠത്തിൽ പ്രവേശിക്കാൻ മദർ സുപ്പീരിയറിൻ്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇതില്ലാതെ മഠത്തിലും പരിസരത്തും അതിക്രമിച്ചു കയറുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.