വയനാട്: വയനാട്ടിലെ പുല്പള്ളിയിൽ യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി ചാർളിയെ പൊലീസ് പിടികൂടിയത് ചീയമ്പം വനമേഖലയിൽ നിന്ന്. വെള്ളിയാഴ്ചയാണ് പുല്പള്ളി കന്നാരം പുഴ കട്ടുമാക്കേൽ നിതിനെ പുളിക്കല്‍ ചാർളി വെടിവെച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ചാര്‍ളി ചീയമ്പം വനമേഖലയിൽ ഒളിവില്‍ കഴിയുകയായിരുന്നു.
അവശനിലയിലായിരുന്ന ചാർളിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് തുടര്‍നടപടികള്‍ക്കായി കൊണ്ടുപോയത്. അതിർത്തി തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാർളിയിൽ നിന്ന് നാടൻ തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.