ETV Bharat / city

വയനാട്ടില്‍ മഴ ശക്തം; താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ - മഴ വാര്‍ത്തകള്‍

50 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നു. 600 കുടുംബങ്ങളിൽ ഉള്ള 2500 ഓളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

heavy rain in wayanad  rain in wayanad  wayanad news  മഴ വാര്‍ത്തകള്‍  വയനാട് വാര്‍ത്തകള്‍
വയനാട്ടില്‍ മഴ ശക്തം; താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
author img

By

Published : Aug 6, 2020, 3:23 PM IST

വയനാട്: മഴ ശക്തമായി തുടരുന്ന ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിത്തുടങ്ങി. ചാലിയാർ പുഴ മാനന്തവാടി പുഴ കാരാപ്പുഴ എന്നിവയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. 530 മില്ലിമീറ്റർ മഴയാണ് മേപ്പാടി ചൂരൽമലയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.

വയനാട്ടില്‍ മഴ ശക്തം; താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

സുൽത്താൻ ബത്തേരി താലൂക്കിലും മഴ ശക്തമായി. മുത്തങ്ങ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ മുത്തങ്ങ വഴിയുള്ള യാത്രകൾ ഈ മാസം ഒമ്പത് വരെ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്. പനമരം, മാനന്തവാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. പേരിയ ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഇവിടെ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പനമരം മേഖലയിൽ പുഴ കരകവിഞ്ഞ് കൃഷിയിറക്കിയ ഏക്കർ കണക്കിന് വയലുകൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിൽ തെങ്ങ് റബ്ബർ വാഴ എന്നീ കൃഷികളും നശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.