വയനാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് വയനാട്ടിൽ പുറത്തിറക്കിയ കവിത ആൽബം ശ്രദ്ധേയമാകുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ആൽബം തയ്യാറാക്കിയത്. നമ്മൾ വിജയിക്കും എന്ന പേരിലാണ് കവിതാ ആൽബം തയ്യാറാക്കിയിട്ടുള്ളത്.
മാധ്യമ പ്രവർത്തകരും അധ്യാപകരും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ആൽബം തയാറാക്കിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ ഭരണകൂടം, പൊലീസ്, എക്സൈസ് ആരോഗ്യവകുപ്പ്, വനംവകുപ്പ്, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ളതാണ് കവിത. മാധ്യമ പ്രവർത്തകനായ ഗിരീഷ് എ.എസ് ആണ് കവിത രചിച്ചത്. മാധ്യമപ്രവർത്തകനായ ബെന്നി മാത്യുവിന്‍റേതാണ് ഏകോപനം. കവിതാ സാജനാണ് കവിത ആലപിച്ചത്.