വയനാട്: ജില്ലയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്. മാർട്ടിൻ പ്രമേഹം, രക്തസമ്മർദ്ദം, ചുമ, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും കൊവിഡ് പരിശോധന പോസിറ്റീവ് ആവുകയും ചെയ്തതിനാൽ 18ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയും 18ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
വയനാട്ടില്‍ രണ്ട് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു
ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്.