വയനാട്: സി.കെ. ജാനു നൽകിയത് തന്‍റെ കയ്യിൽ നിന്ന് കടം വാങ്ങിയ പണമാണെന്ന് മുൻ എംഎല്‍എ സി.കെ ശശീന്ദ്രൻ വയനാട്ടിൽ പറഞ്ഞു. വാഹനം വാങ്ങാൻ 2019 ൽ മൂന്ന് ലക്ഷം രൂപ ജാനു വായ്പയായി വാങ്ങിയിരുന്നു. പാർട്ടിയുടെ അറിവോടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ജാനുവിന് പണം നൽകിയത്. അതിൽ കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപ തിരികെ തന്നു. ബാക്കി ഒന്നര ലക്ഷം കഴിഞ്ഞ മാർച്ചിൽ തന്നു. ബാങ്ക് അക്കൗണ്ട് വഴി നൽകിയ പണം ബാങ്ക് അക്കൗണ്ട് വഴി തന്നെയാണ് തിരികെ തന്നത്. തികച്ചും നിയമപരമായാണ് പണമിടപാട് നടത്തിയതെന്നും സി.കെ ശശീന്ദ്രൻ പറഞ്ഞു.
also read: ബിജെപി നൽകിയ പണം സികെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് എംഎസ്എഫ്
ബിജെപി നൽകിയ പണം സികെ ജാനു സിപിഎമ്മിന് നൽകിയെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രന്‍റെ പ്രതികരണം. നാലര ലക്ഷം രൂപ കൽപറ്റയിലെ കേരള ബാങ്കിലെത്തി സികെ ശശീന്ദ്രന്‍റെ ഭാര്യക്ക് ജാനു കൈമാറിയതായാണ് ആരോപണം. മാർച്ച് ഒൻപതിന് സികെ ജാനു നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും പികെ നവാസ് ആരോപിച്ചു.