ETV Bharat / city

ബൈക്ക് മോഷ്‌ടാക്കളായ നാല് യുവാക്കള്‍ അറസ്റ്റില്‍ - വയനാട് വാര്‍ത്തകള്‍

കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്.

bike theft arrest  ബൈക്ക് മോഷണം  വയനാട് വാര്‍ത്തകള്‍  wayanad news
ബൈക്ക് മോഷ്‌ടാക്കളായ നാല് യുവാക്കള്‍ അറസ്റ്റില്‍
author img

By

Published : Apr 16, 2021, 1:01 AM IST

വയനാട്: കമ്പളക്കാട് കുറുമ്പാലക്കോട്ട വിനോദ സഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച് ബൈക്കുകൾ മോഷ്ടിച്ച് വിൽക്കുന്ന നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടിൽ മുഹമ്മദ് അജ്നാസ് (23), കരിങ്കുറ്റി കളരിക്കൽ വീട്ടിൽ അപ്പു എന്ന അതുൽകൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടിൽ അൻസാർ (21), വെണ്ണിയോട് വലിയകുന്ന് വീട്ടിൽ ശരത്ത് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. ഇതിൽ ഒരു ബൈക്ക് ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാളായ അതുൽ കഞ്ചാവ് വിൽപ്പന കേസിലെ പ്രതിയാണ്. മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ച് ഇയാൾ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.